കോവളം: കോവളത്ത് ഒരുമാസമായി താമസിച്ചിരുന്ന റഷ്യൻ സ്വദേശി സെർജിയോ പോപ്പോവ് (62) മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. കാൻസർ ബാധിച്ചിരുന്നു. ഇന്നലെ താമസസ്ഥലത്ത് അവശനിലയിൽ കണ്ട ഇയാളെ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. റഷ്യൻ കോൺസുലേറ്റിനെ വിവരമറിയിച്ചിട്ടുണ്ടെന്ന് കോവളം എസ്.ഐ പറഞ്ഞു.