cabinet-meeting

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുളള നിയമനം (ആശ്രിതനിയമനം) സംബന്ധിച്ച് അപേക്ഷിക്കുന്നതിനുളള വാർഷിക വരുമാനപരിധി ആറു ലക്ഷം രൂപയിൽ നിന്ന് എട്ടു ലക്ഷം രൂപയായി വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ പൊതുമേഖലയിലും സർക്കാർ സർവ്വീസിലേതിന് തുല്യമായി.

സംസ്ഥാന ലൈബ്രറി കൗൺസിലിനു കീഴിൽ 2005 ജൂൺ മുതൽ വിവിധ തസ്തകികളിൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 13 പേരുടെ സേവനം 2006 ജൂൺ ഒന്ന് മുതലുള്ള മുൻകാല പ്രാബല്യത്തോടെ ക്രമപ്പെടുത്തും.

ഭിന്നശേഷിക്കാരായ വ്യക്തികൾക്കെതിരെയുളള അക്രമങ്ങൾ ഉൾപ്പെട്ട കേസുകൾ അതിവേഗം വിചാരണ ചെയ്യുന്നതിന് എല്ലാ ജില്ലയിലും ഓരോ അഡിഷണൽ ജില്ലാ സെഷൻസ് കോടതിയെ പ്രത്യേക കോടതികളായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും.

കോളേജ് വിദ്യാഭ്യാസ ആസ്ഥാന കാര്യാലയത്തിൽ ഭാവിയിൽ ഒഴിവുവരുന്ന രണ്ട് ഓഫീസ് അറ്റൻഡന്റ് തസ്തികകൾ നിറുത്തലാക്കി നിയമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി തലത്തിൽ ഒരു ലോ ഓഫീസർ തസ്തിക സൃഷ്ടിക്കും.

എറണാകുളം ജനറൽ ആശുപത്രിയിൽ ക്ലിനിക്കൽ മൈക്രോബയോളജിയിൽ ഒരു ജൂനിയർ കൺസൾട്ടന്റിന്റെ സ്ഥിരം തസ്തിക സൃഷിക്കാനും തീരുമാനിച്ചു.