kunjan

കിളിമാനൂർ: വെള്ളല്ലൂർ ചീപ്പിൽകട പുളിയറകോണത്ത് വീട്ടിൽ കുഞ്ഞൻ (75) തോട്ടിൽ മരിച്ച നിലയിൽ . ചീപ്പിൽ പാലത്തിനു സമീപം മുറുക്കാൻകട നടത്തുന്ന കുഞ്ഞൻ രാത്രി വൈകിയിട്ടും വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് മകൻ നടത്തിയ തിരച്ചിലിലാണ് തോട്ടിൽ മരിച്ച നിലയിൽ ചൊവ്വാഴ്ച കണ്ടെത്തിയത്.കാൽ വഴുതി തോട്ടിൽ വീണാതാകാമെന്നാണ് പൊലീസിന്റെ നിഗമനം . ഭാര്യ ശാരദ, മക്കൾ: രാധാകൃഷ്ണൻ, ശ്യാമള, തുളസി, ബേബി, മരുമക്കൾ: സീന, വിനോദ്, പ്രദീന.