തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ആശ്രിത നിയമനത്തിനുള്ള കുടുംബ വാർഷിക വരുമാനപരിധി ആറ് ലക്ഷം രൂപയിൽ നിന്ന് എട്ട് ലക്ഷം രൂപയായി ഉയർത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സർക്കാർ ജീവനക്കാരുടെ ആശ്രിത നിയമനത്തിനുള്ള വരുമാന പരിധി നേരത്തേ എട്ട് ലക്ഷമാക്കിയിരുന്നു.
ഭിന്നശേഷിക്കാർക്കെതിരെയുളള അക്രമങ്ങൾ ഉൾപ്പെട്ട കേസുകൾ അതിവേഗം വിചാരണ ചെയ്യാൻ എല്ലാ ജില്ലയിലും ഓരോ അഡിഷണൽ ജില്ലാ സെഷൻസ് കോടതിയെ പ്രത്യേക കോടതിയായി പ്രഖ്യാപിക്കും.