പാലോട് : വാമനപുരം നദി മാലിന്യമുക്തമാക്കാൻ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി പെരിങ്ങമ്മല, നന്ദിയോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും ഹരിത കർമ്മസേനയുടെയും സന്നദ്ധ പ്രവർത്തകരുടെയും യോഗം നന്ദിയോട് ഗ്രീൻ ഓഡിറ്റോറിയത്തിൽ ജില്ലപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ കെ.അനിൽകുമാർ,നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിപാസുരേഷ് , പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മോഹനകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീലകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.നോഡൽ ഓഫീസർ ബി.എം ചന്ദ്രമോഹൻ പദ്ധതി വിശദീകരിച്ചു. ലാന്റ് യൂസ് ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ടീനാ ഭാസ്കരൻ, ഹരിതകേരളം ജില്ലാ കോർഡിനേറ്റർ ഡി.ഹുമയൂൻ, ടെക്നിക്കൽ ഓഫീസർ ആർ.വി സതീഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ബി.സന്ധ്യ നന്ദി പറഞ്ഞു.