തിരുവനന്തപുരം: സുപ്രീംകോടതിയുടെ തുടർതീരുമാനം വരുന്നത് വരെ ശബരിമലയിൽ തത്‌സ്ഥിതി നിലനിറുത്താൻ നടപടി വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് കെ.എം.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ്-എം പ്രതിനിധി സംഘം ഗവർണർ പി. സദാശിവത്തോട് അഭ്യർത്ഥിച്ചു.
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്കുള്ള യാത്രാസൗകര്യക്കുറവ്, പൊലീസ് നടപടി, നിരോധനാജ്ഞ എന്നിവ സംബന്ധിച്ചും പരാതിപ്പെട്ടു. ജോസ് കെ. മാണി എം.പി, എം.എൽ.എമാരായ പി.ജെ. ജോസഫ്,മോൻസ് ജോസഫ് , ഡോ. എൻ ജയരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.