kerala-university

ടൈംടേബിൾ

വിദൂര വിദ്യാഭ്യാസ വിഭാഗം 26, 28, 30, ഡിസംബർ 3, 5, 7, 10, 12, 14 തീയതികളിൽ നടത്താനിരുന്ന ഒന്നും രണ്ടും സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം ഡിഗ്രി പരീക്ഷകൾ യഥാക്രമം നവംബർ 27, 29, ഡിസംബർ 4, 6, 11, 13, 18, 20, ജനുവരി 3 തീയതികളിൽ നടത്തും. നവംബർ 22 ലെ പരീക്ഷകൾക്കും പരീക്ഷാകേന്ദ്രങ്ങൾക്കും സമയത്തിനും മാറ്റമില്ല. പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ.

2018 ഡിസംബർ 5 മുതൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ എൽ.ബി/ബി.കോം.എൽ എൽ.ബി/ബി.ബി.എ.എൽ എൽ.ബി പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

2018 ഡിസംബർ 12 മുതൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

2018 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.പി.എ മൃദംഗം, ബി.പി.എ ഡാൻസ് എന്നീ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ഡിസംബർ 11 മുതൽ 13 വരെയും നവംബർ 27, 28 തീയതികളിലും ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.


പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.എ അറബിക്, എം.എ ബിസിനസ് ഇക്കണോമിക്‌സ്, എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, എം.എ.എച്ച്.ആർ.എം, എം.എ സൈക്കോളജി (മേഴ്‌സി ചാൻസ്), എം.എസ്.സി സൈക്കോളജി, എം.എസ്.സി മെഡിസിനൽ കെമിസ്ട്രി, ജ്യോഗ്രഫി, ജിയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, എൻവയോൺമെന്റൽ സയൻസ്, ബയോ ഇൻഫർമാറ്റിക്‌സ്, ഇലക്‌ട്രോണിക്‌സ്, കൗൺസിലിംഗ് സൈക്കോളജി പരീക്ഷളുടെ ഫലം വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.എസ് സി കമ്പ്യൂട്ടർ സയൻസ്, എം.എസ്.സി ഇലക്‌ട്രോണിക്‌സ്, എം.എ മലയാളം, എം.എ പൊളിറ്റിക്കൽ സയൻസ് പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ.

2018 മേയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ടെക് ബയോടെക്‌നോളജി ആന്റ് ബയോകെമിക്കൽ എഞ്ചിനീയറിംഗ് (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ ഫലം വെബ്‌സൈറ്റിൽ.


ആറാം സെമസ്റ്റർ ബി.ടെക് ഡിഗ്രി 2008 സ്‌കീം (സപ്ലിമെന്ററി) മെക്കാനിക്കൽ സ്ട്രീം - ആട്ടോമൊബൈൽ എൻജിനിയറിംഗിന്റെ പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ഡിസംബർ 7 വരെ അപേക്ഷിക്കാം.