busstand

ചിറയിൻകീഴ്: റെയിൽവേ ഗേറ്റിലെ കുരുക്ക് അവസാനിപ്പിക്കാൻ ആരംഭിച്ച റെയിൽ ഓവർബ്രിഡ്‌ജ് നിർമ്മാണം വീണ്ടും സജീവമാകുന്നു. വസ്‌തു നൽകിയ ഭൂ ഉടമകളുടെ രജിസ്ട്രേഷൻ ഡിസംബർ അവസാനത്തോടെ പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്. ചില വസ്‌തുക്കളിൽ സാങ്കേതിക പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാണ് ഇവ ഏറ്റെടുക്കുന്നത് വൈകിയത്. പരിഹാരം കണ്ടെത്തുന്നതിന് പി.ഡബ്ല്യു.ഡി അധികൃതർ കളക്ടർക്ക് രേഖകൾ കൈമാറി. വലിയകട മുതൽ പണ്ടകശാല വരെയാണ് റെയിൽ ഓവർബ്രിഡ്‌ജിനായി സ്ഥലമെടുത്തിരിക്കുന്നത്. ഇതിൽ വലിയകട മുതൽ ബസ് സ്റ്റാൻഡ് വരെ എ കാറ്റഗറിയും ബസ് സ്റ്റാൻഡ് മുതൽ പണ്ടകശാല വരെ ബി കാറ്റഗറിയുമായാണ് സർക്കാർ നിശ്ചിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ രൂപരേഖ തയ്യാറാക്കിയ പദ്ധതിക്ക് കേരള ഇൻഫ്രാ സ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബോ‌ർഡിന്റെ ( കിഫ്ബി ) അംഗീകാരം ലഭിച്ചിട്ടുണ്ട്. പാലത്തിന്റെ ഇരുവശത്തും അപ്രോച്ച് റോഡും വലിയകട ജംഗ്ഷനിൽ ട്രാഫിക് ഐലന്റും നിർമ്മിക്കാനാണ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.

'' അവശേഷിക്കുന്നവരുടെ സ്ഥലമെടുപ്പ് നടപടികൾ ഉടൻ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾക്കായി റോഡ്സ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഒഫ് കേരളയ്‌ക്ക് കൈമാറും. ഉടൻ തന്നെ അവർ ടെൻഡർ നടപടിക്രമങ്ങൾ ആരംഭിക്കും. അടുത്ത വർഷം ആദ്യത്തോടെ നിർമ്മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ

ഡെപ്യൂട്ടി സ്‌പീക്കർ വി.ശശി

 88 - സ്ഥലമേറ്റെടുക്കുന്ന ഭൂ ഉടമകൾ

 80 - പേരുടെ രജിസ്ട്രേഷൻ പൂർത്തിയായി

ഇതുവരെ നഷ്ടപരിഹാരം നൽകിയത് - 10 കോടി രൂപ


 എ കാറ്റഗറിക്ക് 9 ലക്ഷം  ബി കാറ്റഗറിക്ക് 7.9 ലക്ഷം

 എ വിഭാഗത്തിൽ നിന്നും 20.74 ആറും

 ബിയിൽ നിന്ന് 19.02 ആറും ഉൾപ്പടെ

ആകെ ​- 39.76ആർ വസ്‌തു ഏറ്റെടുക്കുന്നു

 റോഡ്സ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ

ഒഫ് കേരളയ്‌ക്കാണ് നിർമ്മാണച്ചുമതല

 11 മുതൽ 19 മീറ്റർ വീതി  700 മീറ്റർ നീളം