എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ഡിസംബർ 3ന് ആരംഭിക്കുന്ന മോർണിംഗ് ബാച്ച് കോഴ്‌സുകളായ ടാലി, (പ്ലസ്ടു കൊമേഴ്‌സ്), മൊബൈൽ ഫോൺ റിപ്പയറിംഗ് ആന്റ് സർവീസിംഗ് (എസ്.എസ്.എൽ.സി പാസ്), 1012 ബാച്ച് ഡി.ഇ ആന്റ് ഒ.എ കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0471 2560332, 2560333, 8547141406.
വിവരാവകാശ, സേവനാവകാശ നിയമങ്ങൾ സംബന്ധിച്ച്
ഐ.എം.ജിയിൽ ശിൽപശാല
വിവരാവകാശ, സേവനാവകാശ നിയമങ്ങളും ജനാധിപത്യവും സംബന്ധിച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. നാളെ (നവംബർ 23) രാവിലെ 9.30ന് ഐ.എം.ജിയിലെ പത്മം ഹാളിൽ നടക്കുന്ന ശിൽപശാല നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് മുൻ വൈസ് ചാൻസലർ ഡോ. എൻ.കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് മുഖ്യപ്രഭാഷണം നടത്തും. ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ, ഡോ. ജയ എസ്. ആനന്ദ്, ഡോ. എൻ. കൃഷ്ണകുമാർ തുടങ്ങിയവർ സംബന്ധിക്കും.
മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു
മൃഗസംരക്ഷണ വകുപ്പിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് /അക്കൗണ്ട്‌സ് ഓഫീസർ തസ്‌തികയിലെ അന്തിമ മുൻഗണനാ പട്ടിക www.ahdkerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു
ജലസേചന വകുപ്പിലെ മെക്കാനിക്കൽ വിഭാഗം ഒന്നാംതരം ഓവർസിയർമാരുടെ 2016 ജനുവരി ഒന്നു മുതൽ 2017 ജനുവരി 31 വരെയുള്ള അന്തിമ മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും കേരള ഗസറ്റിലും ലഭിക്കും.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ഗവ: സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സബ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജ്യോതിഷ ശാസ്ത്രം, സംസ്‌കൃതം, യോഗ, വാസ്‌തു ശാസ്ത്രം, പെൻഡുല ശാസ്ത്രം, ടെയിലറിംഗ്, പെയിന്റിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 7012916709, 8547979706, 7561053549.
സാഫല്യം ഭിന്നശേഷി പരിപാലന കേന്ദ്രത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനും, തിരുവനന്തപുരം ജില്ലാപഞ്ചായത്തും, ശ്രീ സത്വസായി ഓർഫനേജ് ട്രസ്റ്റും സംയുക്തമായി നടത്തിവരുന്ന കൊറ്റാമം സാഫല്യം അഗതിമന്ദിരത്തിൽ അന്തേവാസികളാകാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിരാലംബരും, നിർദ്ധനരും 50 വയസ്സിന് മുകളിൽ പ്രായമുള്ള കിടപ്പരോഗിയല്ലാത്ത ഭിന്നശേഷിക്കാരായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടും ഗ്രാമപഞ്ചായത്തുകൾ / സന്നദ്ധ സംഘടനകൾ എന്നിവയ്ക്ക് വ്യക്തികൾക്ക് വേണ്ടിയും സമർപ്പിക്കാം. വനിതകൾക്കും പുരുഷൻമാർക്കും പ്രത്യേകം താമസ സൗകര്യം ലഭിക്കും. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പഞ്ചായത്ത് പ്രസിഡന്റിന്റെ ശുപാർശ, ആധാർ/ഇലക്ഷൻ ഐഡി കാർഡ്/റേഷൻ കാർഡിന്റെ പകർപ്പ്, ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, കിടപ്പരോഗി അല്ലെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ്, അപേക്ഷകന് മറ്റ് സംരക്ഷകരില്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വികാലംഗക്ഷേമ കോർപ്പറേഷനുമായോ, തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമായോ ബന്ധപ്പെടണം. മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം 12, ഫോൺ: 0471 2347768, 2340568, 2347153, 2347152, 2347156. സെക്രട്ടറി/പ്രസിഡന്റ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, പട്ടം, തിരുവനന്തപുരം. ഫോൺ: 0471 2550750, 2440890 എന്നീ വിലാസങ്ങളിൽ അപേക്ഷ അയയ്ക്കണം.
പുന:പ്രവേശനത്തിനും കോളേജ് മാറ്റത്തിനും 27 വരെ അപേക്ഷിക്കാം
കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ പഞ്ചവത്സര ബി.ബി.എ, എൽ.എൽ.ബി (ഓണേഴ്‌സ്)/ത്രിവത്സര എൽ.എൽ.ബി (യൂണിറ്ററി) കോഴ്‌സുകളിലെ മൂന്നാം സെമസ്റ്ററും അതിനു മുകളിലുള്ള വിവിധ ക്ലാസുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇടയ്ക്ക് പഠനം നിർത്തിയവർക്ക് പുന:പ്രവേശനത്തിനും തൃശൂർ ഗവ. ലോ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോളേജ് മാറ്റത്തിനും വേണ്ടി നവംബർ 27ന് ഉച്ചതിരിഞ്ഞ് മൂന്നു മണി വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറവും മറ്റു വിവരങ്ങളും കോളേജ് ലൈബ്രറിയിൽ ലഭിക്കും.
കെ.എസ്.ഇ.ബി നിരക്ക് പരിഷ്‌കരണം: പൊതു തെളിവെടുപ്പ് 26 മുതൽ
കെ.എസ്.ഇ.ബി നിരക്ക് പരിഷ്‌കരിക്കുന്നതിനുള്ള താരിഫ് പെറ്റീഷനമേൽ സംസ്ഥാന വൈദ്യുതി റെഗലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് നടത്തും. നവംബർ 26ന് രാവിലെ 11ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലും, 27ന് 11 മണിക്ക് എറണാകുളം കോർപറേഷൻ ടൗൺ ഹാളിലും, 28ന് 11.30ന് കട്ടപ്പന മുനിസിപ്പൽ കോൺഫറൻസ് ഹാളിലുമാണ് തെളിവെടുപ്പ്. 30ന് തിരുവനന്തപുരം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനിയേഴ്‌സ് ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന തെളിവെടുപ്പ് ഡിസംബർ 10ന് രാവിലെ 11 മണിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊതുതെളിവെടുപ്പിൽ ജനങ്ങൾക്കും താത്പര്യമുള്ള കക്ഷികൾക്കും പങ്കെടുത്ത് അഭിപ്രായങ്ങൾ സമർപ്പിക്കാം.താരിഫ് റെഗലേഷൻ 2018 പ്രകാരം കെ.എസ്.ഇ.ബി 201819 മുതൽ 202122 വരെയുള്ള വരവുചെലവു കണക്കുകളും, 201819, 202021 വർഷങ്ങളിലേക്കുള്ള നിരക്ക് പരിഷ്‌കരണത്തിനുള്ള താരീഫ് പെറ്റീഷനും കമ്മീഷന് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതു തെളിവെടുപ്പ് നടത്തുന്നത്. പെറ്റീഷന്റെ പൂർണരൂപം www.erckerala.org ൽ ലഭിക്കും.
മാധ്യമ സ്വാതന്ത്ര്യസംഗമം 23 ന്
കേരള മീഡിയ അക്കാദമിയുടെയും തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാധ്യമസ്വാതന്ത്ര്യസംഗമം 23 ന് രാവിലെ 10.30 ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ നടക്കും. റിപ്പോർട്ടിംഗ് സ്വാതന്ത്ര്യം എന്ന വിഷയത്തെ ആസ്പദമാക്കിയുളള സംഗമം അഭിഭാഷകയും സാമൂഹ്യപ്രവർത്തകയുമായ അഡ്വ.ദീപിക സിങ് രജാവത്ത് ഉദ്ഘാടനം ചെയ്യും. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷത വഹിക്കും. പ്രമുഖ മാധ്യമ പ്രവർത്തകനും നിയമജ്ഞനുമായ ഡോ.സെബാസ്റ്റ്യൻ പോൾ, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം രാധാകൃഷ്ണൻ, സരിത വർമ്മ, റിപ്പോർട്ടിംഗിനിടെ ആക്രമണത്തിനിരയായ വനിതാ മാധ്യമ പ്രവർത്തകരായ സരിത എസ് ബാലൻ, സ്‌നേഹ മേരി കോശി എന്നിവർ പങ്കെടുക്കും.
എച്ച് 1 എൻ 1 പനിക്കെതിരെ കരുതൽ വേണം
എച്ച് 1 എൻ 1 പനിക്കെതിരെ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. സംസ്ഥാനവ്യാപകമായി എച്ച് 1 എൻ 1 പനിക്കെതിരെയുള്ള ബോധവത്കരണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുകയും കൃത്യമായ ചികിത്സാ മാർഗ്ഗ രേഖകൾ (എ.ബി. സി ഗൈഡ് ലൈൻ) ഡോക്ടർമാർക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും നൽകുകയും ചെയ്തിട്ടുണ്ടെന്ന് ഡയറക്ടർ അറിയിച്ചു. സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സയും ലഭ്യമാണ്. പനി, ജലദോഷം, ചുമ, ശരീരവേദന, വിറയൽ, ക്ഷീണം തുടങ്ങിയവയാണ് എച്ച് 1 എൻ 1 പനിയുടെ ലക്ഷണങ്ങൾ. ചിലരിൽ ശ്വാസതടസ്സവും കാണാറുണ്ട്. സാധാരണ സമയത്തിൽ പനി കുറയുന്നില്ലെങ്കിലോ ക്രമാതീതമായി അസുഖം കൂടുകയോ ചെയ്താൽ ഡോക്ടറുടെ സേവനം തേടണം.
ഒസർട്ടാമീവിർ എന്ന മരുന്ന് ഫലഫ്രദമാണ്. ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം കഴിക്കണം. സർക്കാർ ആശുപത്രികളിലും, കാരുണ്യ ഫാർമസികളിലും മരുന്ന് ലഭിക്കും.
ഗർഭിണികളിൽ ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കണ്ട് പ്രതിരോധ മരുന്ന് കഴിക്കണം.പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, കരൾ, വൃക്കരോഗം മുതലായ ദീർഘകാല രോഗങ്ങൾ ഉള്ളവരും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കണം.
രോഗി ചുമയ്ക്കമ്പോഴും തുമ്മമ്പോഴും രോഗാണു വായുവിൽ കലരുകയും രോഗം പടരുകയും ചെയ്യും. അതിനാൽ ചുമക്കമ്പോഴും തുമ്മമ്പോഴും ടവ്വൽ കൊണ്ട് മൂക്കും വായും മൂടുവാൻ ശ്രദ്ധിക്കണം.
ജലദോഷപ്പനിയും മറ്റു രോഗലക്ഷണങ്ങളും ഉള്ളപ്പോൾ സ്‌കൂൾ, കോളേജ്, ജോലി സ്ഥലം, പൊതുസ്ഥലം എന്നിവിടങ്ങളിൽ പോകാതെ വീട്ടിൽ വിശ്രമിക്കാൻ ശ്രദ്ധിക്കണം.
കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. ഇടവിട്ട് ചൂടുള്ള പാനീയങ്ങളും, പോഷകാഹാരങ്ങളും കഴിക്കുകയും ആവശ്യത്തിന് വിശ്രമിക്കുകയും വേണം.
യാത്ര ചെയ്യമ്പോഴും പൊതുചടങ്ങുകളിൽ പങ്കെടുക്കമ്പോഴും ആൾക്കൂട്ടത്തിൽ പോകേണ്ടി വരമ്പോഴും രോഗം പകരാതിരിക്കാൻ മുൻകരുതലെടുക്കണം.
സ്‌കൂൾ, കോളേജ്, അംഗനവാടി എന്നിവിടങ്ങളിലും എച്ച്1 എൻ1 രോഗം പകരാതിരിക്കുന്നതിന് കുട്ടികളിൽ നല്ല ആരോഗ്യശീലങ്ങൾ വളർത്തിയെടുക്കുന്നതിന് അധ്യാപകരും അംഗനവാടി പ്രവർത്തകരും ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു.
പൊതമേഖലാ സ്ഥാപനങ്ങളുടെ നിയമസഭാസമിതി 24ന് കാസർഗോഡ്
കേരള നിയമസഭയുടെ പൊതമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി നവംബർ 24ന് രാവിലെ 10.30ന് കാസർഗോഡ് കെ.റ്റി.ഡി.സി ബേക്കൽ ക്യാമ്പിൽ യോഗം ചേർന്ന് കെ.റ്റി.ഡി.സിയുടെ പ്രവർത്തനം വിലയിരുത്തും.
പത്താംതരം തുല്യതാ പരീക്ഷ
ഹർത്താലിനെ തുടർന്ന് മാറ്റിവെച്ച പത്താംതരം തുല്യതാ സോഷ്യൽ സയൻസ് പരീക്ഷ 24ന് നടത്തും. പരീക്ഷാ സമയത്തിൽ മാറ്റമില്ല.
സ്‌പോട്ട് അഡ്മിഷൻ 24ന്
ആലപ്പുഴ ഗവൺമെന്റ് നഴ്‌സിംഗ് കോളേജിലെ കമ്മ്യൂണിറ്റി ഹെൽത്ത് നഴ്‌സിംഗ് സ്‌പെഷ്യാലിറ്റിയിൽ എം.എസ്‌സി നഴ്‌സിംഗ് കോഴ്‌സിന് (201819) ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ 24ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടത്തും. സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ ഇനി വരുന്ന ഒഴിവുകളും സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും.
കേരള പ്രവേശന പരീക്ഷ കമ്മീഷണർ, പ്രസിദ്ധീകരിച്ച 2018ലെ എം.എസ്‌സി നഴ്‌സിംഗ് പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നാണ് പ്രവേശനം. യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ രേഖകൾ, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവയുമായി എത്തണം.
സ്‌പോട്ട് അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ 27നുള്ളിൽ കോളേജിൽ ഫീസടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക് www.dme.kerala.gov.in
സന്ദർശിക്കുക.