തിരുവനന്തപുരം: മതമെന്നത് ഒരു വിഭാഗം പുരുഷന്മാർ തീരുമാനിക്കുന്ന രീതിയായി മാറിയെന്ന് സാമൂഹ്യ പ്രവർത്തകയും നർത്തകിയുമായ ഡോ. മല്ലികാ സാരാഭായ് പറഞ്ഞു. മാനവീയം വീഥിയിലെ നീർമാതളച്ചുവട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
ഒരാളുടെ ഭക്തിയെ മറ്റുള്ളവർ നിശ്ചയിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. മതത്തിനും ഭക്തിക്കുമപ്പുറത്ത് മനുഷ്യജീവിതത്തിന് കൂടുതൽ സംഭാവന നൽകാനുണ്ട്. ശബരിമലയിൽ 30 വർഷം മുമ്പ് സ്ത്രീകൾ കയറിയിട്ടുണ്ട്. ലൈംഗിക ചൂഷണങ്ങൾ പുറത്ത് പറയാൻ സ്ത്രീകൾ സ്വീകരിച്ച മീ ടൂ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നതായും മല്ലികാ സാരാഭായ് പറഞ്ഞു. ആർ. പാർവതീ ദേവി, സി.എസ്. സുജാത, സരിതാ വർമ്മ, ഷൈലജ തുടങ്ങിയവർ സംസാരിച്ചു.