. ലോക വനിതാ ബോക്സിംഗിൽ നാല്
ഇന്ത്യൻ താരങ്ങൾ സെമിയിലെത്തി
. സെമി ഫൈനലുകൾ ഇന്നും നാളെയുമായി
നടക്കും.
. ന്യൂഡൽഹിയിൽ നടക്കുന്ന ലോക വനിത ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇതിഹാസ താരം എം.സി മേരികോമടക്കം നാല് ഇന്ത്യൻ വനിതാ താരങ്ങൾ സെമിഫൈനലിലെത്തി മെഡൽ ഉറപ്പിച്ചു.
. ഇന്നും നാളെയുമായി നടക്കുന്ന സെമിഫൈനൽ പോരാട്ടങ്ങളിൽ 48 കി.ഗ്രാം വിഭാഗത്തിലാണ് മേരി കോം മത്സരിക്കുന്നത്.
. സോണിയ ചഹൽ (57 കി.ഗ്രാം), ലൗവ്‌ലിന ബോർഗോ ഹേയ്ൻ (69), സിമ്രാൻ ജിത്ത് കൗർ (64), എന്നിവരാണ് സെമിയിലെത്തിയ മറ്റു ഇന്ത്യൻ താരങ്ങൾ.
. ഇവർ സെമിയിൽ തോറ്റാലും വെങ്കല മെഡൽ ലഭിക്കും.
. ലോക ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണവും ഒരു വെള്ളിയും നേടിയിട്ടുള്ള മേരികോം 2010 ൽ സ്വർണം നേടിയശേഷം ഒരു ഇന്ത്യൻ താരവും ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടില്ല.
. ഇത്തവണ കൂടി മെഡൽ നേടുമ്പോൾ മേരികോം ലോക ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടുന്ന താരമാകും.
. 10 ഭാരവിഭാഗങ്ങളിലായി 40 താരങ്ങളാണ് സെമിയിലെത്തിയിരിക്കുന്നത്.
. ഇതിൽ അഞ്ചുപേർ ചൈനയിൽ നിന്നാണ്. ഇന്ത്യയിൽനിന്ന് നാല്. വടക്കൻ കൊറിയ, തുർക്കി, യു.എസ് എന്നിവിടങ്ങളിൽ നിന്ന് മൂന്നുവീതം സെമിഫൈനലിസ്റ്റുകളാണ്.
. 21 രാജ്യങ്ങളാണ് ന്യൂഡൽഹിയിലെ ചാമ്പ്യൻഷിപ്പിൽ സെമിയിലെത്തി മെഡൽ ഉറപ്പാക്കിയിരിക്കുന്നത്.
ജർമ്മനി, ജപ്പാൻ, കസാഖിസ്ഥാൻ, നെതർലൻഡ്സ്, ചൈനീസ് തായ്‌പേയ്, ഉക്രെയിൻ എന്നിവിടങ്ങളിൽനിന്ന് രണ്ടുവീതം താരങ്ങൾ സെമിയിലെത്തി.
. ആസ്ട്രേലിയ, ബെലാറൂസ്, ബൾഗേറിയ, കൊളംബിയ, അയർലൻഡ്, ദക്ഷിണകൊറിയ, മംഗോളിയ, റഷ്യ, തായ്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിന്ന് ഒാരോരുത്തർവീതം സെമിയിൽ ഇടംപിടിച്ചു.