തിരുവനന്തപുരം: ഇന്ന് തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും തമിഴ്നാട് , പുതുച്ചേരി തീരങ്ങളിലും തെക്കൻ ആന്ധ്ര തീരത്തും ഗൾഫ് ഓഫ് മാന്നാർ പ്രദേശത്തും മണിക്കൂറിൽ 60 കി. മീ. വരെ വേഗത്തിലും കാറ്റ് വീശുവാനിടയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴയുണ്ടാകും. കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും തെക്കൻ ആന്ധ്രയുടെ തീരപ്രദേശത്തും ഗൾഫ് ഓഫ് മാന്നാർ പ്രദേശത്തും ഇന്ന് മീൻപിടിക്കാനിറങ്ങരുത്.