-brazil-football-team
BRAZIL FOOTBALL TEAM

അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ

ബ്രസീലിനും അർജന്റീനയ്ക്കും

ജയം

ബ്രസീൽ 1- കാമറൂൺ 0

അർജന്റീന 2-മെക്സിക്കോ 0

ലണ്ടൻ : സൂപ്പർ താരം നെയ്‌മർക്ക് പരിക്കേറ്റെങ്കിലും കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ ബ്രസീൽ കാമറൂണിനെ കീഴടക്കി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. മറ്റൊരു സൗഹൃദ മത്സരത്തിൽ അർജന്റീന മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് മെക്സിക്കോയെ കീഴടക്കി.

മിൽട്ടൺ കെയ്‌നസിൽ നടന്ന മത്സരത്തിന്റെ എട്ടാം മിനിട്ടിലാണ് നെയ്‌മർക്ക് അടിവയറ്റിലെ മസിൽ വലിഞ്ഞ് പരിക്കേറ്റത്. കളി തുടരാനാകാതെ വലഞ്ഞ താരത്തെ പിൻവലിച്ച് എവർട്ടൺ താരം റിച്ചാർലിസണിനെ ബ്രസീൽ കളത്തിലിറക്കി. ആദ്യപകുതിയിൽത്തന്നെ വിജയഗോൾ നേടി റിച്ചാർലിസൺ വരവറിയിക്കുകയും ചെയ്തു. ബ്രസീലിയൻ കുപ്പായത്തിൽ ആറാമത്തെ മത്സരത്തിനിറങ്ങിയ റിച്ചാർലിസണിന്റെ മൂന്നാം രാജ്യാന്തര ഗോളായിരുന്നു ഇത്.

നെയ്‌മറിന്റെ പരിക്ക് അദ്ദേഹത്തിന്റെ ക്ളബായ പാരീസ് എസ്.ജിക്ക് ആശങ്കയുണർത്തിയിട്ടുണ്ട്. അടുത്തവാരം ലിവർപൂളിനെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നെയ്‌മർക്ക് കളിക്കാൻ കഴിയുമോ എന്ന് സംശയമാണ്.

മൗറോ ഇക്കാർഡി, പൗളോ ഡൈബാല എന്നിവർ നേടിയ ഗോളുകൾക്കാണ് അർജന്റീന മെക്സിക്കോയെ മറികടന്നത്. രണ്ടാംമിനിട്ടിലായിരുന്നു ഇക്കാർഡിയുടെ ഗോൾ. 87-ാം മിനിട്ടിലാണ് ഡൈബാല സ്കോർ ചെയ്തത്.

യൂറോപ്യൻ നേഷൻസ് ലീഗ്

സ്വീഡൻ ടോപ് ഡിവിഷനിൽ

പാരീസ് : യൂറോപ്യൻ ... ലീഗ് ഫുട്ബാൾ മത്സരത്തിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പോർച്ചുഗൽ 1-1ന് പോളണ്ടുമായി സമനിലയിൽ പിരിഞ്ഞു. സ്വീഡൻ റഷ്യയെ 2-0ത്തിന് കീഴടക്കി. പോർച്ചുഗലിനോട് തോറ്റ പോളണ്ട് തരംതാഴ്ത്തപ്പെട്ടു. പോർച്ചുഗൽ നേരത്തേ തന്നെ സെമിയിലേക്ക് എത്തിയിരുന്നു. ഇംഗ്ളണ്ട്, ഹോളണ്ട്, സ്വിറ്റ്സർലൻഡ് എന്നിവരാണ് സെമിയിലെത്തിയത്. റഷ്യയെ തോൽപ്പിച്ച സ്വീഡൻ ടോപ് ഡിവിഷനിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ടു.