isl-football
ISL FOOTBALL

പൂനെ - 2

ജംഷഡ്പൂർ - 1

പൂനെ : ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്നലെ നടന്ന ഐ.എസ്.എൽ മത്സരത്തിൽ പൂനെ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജംഷഡ്പൂർ എഫ്.സിയെ കീഴടക്കി. ഈ സീസണിലെ പൂനെ സിറ്റിയുടെ ആദ്യ വിജയമാണിത്.

ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ അഞ്ചാം മിനിട്ടിൽ ഡീഗോ നേടിയ ഗോളിന് പൂനെയാണ് ആദ്യം മുന്നിലെത്തിയിരുന്നത്. 10-ാം മിനിട്ടിൽ സുമീത് പസിയിലൂടെ ജംഷഡ്പൂർ സമനില പിടിച്ചു. 86-ാം മിനിട്ടിൽ മാറ്റ് മിൽസാണ് പൂനെയുടെ വിജയ ഗോളടിച്ചത്. മത്സരത്തിന്റെ 62-ാം മിനിട്ടിൽ റോബിൻ സിംഗിന് പകരം ഇയാൻ ഹ്യൂം കളിക്കാനിറങ്ങി. ഈ സീസണിൽ ഹ്യൂമിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

ഇന്നത്തെ മത്സരം

ഗോവ Vs ബംഗ്‌ളുരു

(രാത്രി 7.30മുതൽ)