പാറശാല: പരശുവയ്ക്കൽ മൈലേന്തി കാവിലെ തൃക്കാർത്തിക മഹോത്സവത്തിന്റെ ഭാഗമായി ഓലകുട നടയ്ക്ക് വയ്പ്പും, പൊങ്കാലയും നാളെ നടക്കും.ഇന്ന് വൈകിട്ട് 6ന് നടതുറക്കൽ, 6.30 ന് സന്ധ്യാവന്ദനം, 7. ന് സന്ധ്യാ ദീപാരാധന, 7.30 ന് മൈലേന്തി കാവ് കുടുംബാംഗം രാജൻ നയിക്കുന്ന ആചാരചെണ്ടമേളം, 9. ന് നട അടക്കൽ, തൃക്കാർത്തിക ദിവസമായ നാളെ രാവിലെ 5. ന് നടതുറക്കൽ, 5 .15 ന് നിർമ്മാല്യ ദർശനം, 5.30 പ്രഭാത പൂജ, 6 ന് ഭഗവതി സേവ, 8. ന് ദീപാരാധന, 9 ന് കളത്തിൽ പൊങ്കാല, 10.30 ന് പൊങ്കാല നിവേദ്യം, 12.30ന് ആചാരചെണ്ടമേളം, ഉച്ചക്ക് 1ന് ഓല കുട നടയ്ക്ക് വയ്പ്പ്. 1.30 ന് സമൂഹസദ്യ, വൈകിട്ട് 4ന് പൂജ, 6ന് ക്ഷേത്രാചാര കാർത്തിക ദീപം.7.30 ന് നട അടക്കൽ.