തിരുവനന്തപുരം: യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മണക്കാട് സ്വദേശി അനീഷിനെയാണ് (22)മരിച്ച നിലയിൽ കണ്ടത്. നഗരത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നതായി ഫോർട്ട് പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.