ശബരിമല: ദർശനത്തിനെത്തിയ ആന്ധ്രപ്രദേശ് സ്വദേശിയായ തീർത്ഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. ആന്ധ്രാപ്രദേശ് ചിറ്റൂർ മാർക്കറ്റ് യാർഡ് എം.സി പാളയം 26/172 ൽ സുബ്രഹ്മണ്യൻ (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടെ ചന്ദ്രാനന്ദൻ റോഡിൽവച്ച് കുഴഞ്ഞുവീണതിനെ തുടർന്ന് ശബരിമല ഗവ. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എസ്. ബി. ഐ ജീവനക്കാരനായിരുന്നു. മകൻ ഉൾപ്പെടെയുള്ള അഞ്ചംഗസംഘത്തോടൊപ്പം ദർശനത്തിനെത്തിയതായിരുന്നു. അയ്യപ്പസേവാസംഘം പ്രവർത്തകർ പമ്പയിലെത്തിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.