കുഴിത്തുറ: ഇരണിയിൽ ഷോക്കേറ്റ ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവ് ഷോക്കേറ്റ് മരിച്ചു. ഇരണിയലിന് സമീപം തലക്കുളം സ്വദേശി ശേഖറാണ് മരിച്ചത്. ഇയാളുടെ ഭാര്യ പുനിതയ്ക്ക് വീടിന്റെ ഇരുമ്പ് തൂണിലും മരത്തിലുമായി കെട്ടിയിരുന്നു കമ്പിയിൽ ഉണക്കാനിട്ടിരുന്ന തുണി എടുക്കവെയാണ് ഷോക്കേറ്റത്.ഭാര്യയുടെ നിലവിളികേട്ട് ഓടിയെത്തിയ ശേഖർ ഭാര്യയെ തള്ളിമാറ്റുന്നതിനി
ടെ അദ്ദേഹത്തിനും ഷോക്കേൽക്കുകയായിരുന്നു . ഭാര്യയെ രക്ഷിച്ചെങ്കിലും ശേഖർ തൽക്ഷണം മരിച്ചു. ഈ ദമ്പതികൾക്ക് 3 പെൺ കുട്ടികളാണുള്ളത്.