സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന നേർവഴി പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റന്റ് താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. 26 ന് രാവിലെ 11 മണിക്ക് പൂജപ്പുര ജില്ലാ സാമൂഹ്യനീതി ഓഫീസിൽവച്ചാണ് അഭിമുഖം. എം.എസ്.ഡബ്ല്യു വും രണ്ടുവർഷത്തിൽകുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. തിരുവനന്തപുരം ജില്ലക്കാർക്ക് മുൻഗണന. പ്രായപരിധി 40 വയസ്. പ്രതിമാസം 20,000 രൂപ ഓണറേറിയം ലഭിക്കും. താത്പര്യമുള്ളവർ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജനനത്തീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും ഫോട്ടോപതിപ്പിച്ച തിരിച്ചറിയൽ കാർഡും സഹിതം അഭിമുഖത്തിനെത്തണമെന്ന് ജില്ലാ പ്രൊബേഷൻ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2342786, 9447872060.
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ അംഗം; അപേക്ഷ ക്ഷണിച്ചു
തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഒഴിവു വരുന്ന മുഴുവൻ സമയ അംഗത്തിന്റെ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദവും 35 വയസോ അതിനു മുകളിലോ പ്രായമുള്ളവരും ധനതത്വം, നിയമം, കൊമേഴ്‌സ്, അക്കൗണ്ടൻസി, വ്യവസായം, പൊതുകാര്യങ്ങൾ, ഭരണനിർവഹണം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ 10 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരും കഴിവും ആർജവവും ഉള്ളവരുമായിരിക്കണം അപേക്ഷകർ. അഞ്ചു വർഷം വരെയോ 65 വയസു വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ് നിയമന കാലാവധി. അപേക്ഷാ ഫോറത്തിന്റെ മാതൃക എല്ലാ ജില്ലാ കളക്ടറേറ്റുകളിലും ജില്ലാ സപ്ലൈ ഓഫീസുകളിലും ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങളിലും വെബ്‌സൈറ്റിലും ലഭിക്കും. ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം നിശ്ചിത ഫോറത്തിൽ അപേക്ഷ ഡിസംബർ 10 ന് മുമ്പ് ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. അപേക്ഷകളിൽ ചുരുക്കപട്ടിക തയ്യാറാക്കി സർക്കാർ നിയമിക്കുന്ന സെലക്ഷൻ കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം വനിതാ അംഗം: അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര ഫോറത്തിൽ ഒഴിവു വരുന്ന മുഴുവൻ സമയ അംഗത്തിന്റെ (വനിത) തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും 35 വയസോ അതിനു മുകളിലോ പ്രായമുള്ളവരും ധനതത്വം, നിയമം, കൊമേഴ്‌സ്, അക്കൗണ്ടൻസി, വ്യവസായം, പൊതുകാര്യങ്ങൾ, ഭരണനിർവഹണം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ 10 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരും കഴിവും ആർജവവും ഉള്ളവരായിരിക്കണം അപേക്ഷകർ. അഞ്ചു വർഷം വരെയോ 65 വയസു വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ് നിയമന കാലാവധി. അപേക്ഷാ ഫോറത്തിന്റെ മാതൃക എല്ലാ ജില്ലാ കളക്ടറേറ്റുകളിലും ജില്ലാ സപ്ലൈ ഓഫീസുകളിലും ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങളിലും വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷകർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം നിശ്ചിത അപേക്ഷാ ഫോറത്തിൽ ഡിസംബർ 10 ന് മുമ്പ് ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. അപേക്ഷകളിൽ ചുരുക്കപട്ടിക തയ്യാറാക്കി സർക്കാർ നിയമിക്കുന്ന സെലക്ഷൻ കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
നാവിക സേനാംഗങ്ങൾക്കും വിധവകൾക്കും നേരിട്ട് പരാതികൾ നൽകാം
നാവിക സേനയിൽ നിന്നു വിരമിച്ച വിമുക്തഭടൻമാരുടെയും വിധവകളുടേയും പരാതികൾ നേരിട്ട് സ്വീകരിക്കുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായി കൊച്ചിയിൽ നിന്ന് നാവികസേന പ്രതിനിധി 30 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ സൈനികക്ഷേമ ഓഫീസ് സന്ദർശിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ നാവിക സേനയിൽ നിന്നു വിരമിച്ചവർക്കും വിധവകൾക്കും പരാതികൾ നൽകാമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 - 2472748.
വിമുക്തഭടൻമാരായ ഉദ്യോഗാർത്ഥികളുടെ രജിസ്‌ട്രേഷൻ പുതുക്കി നൽകുന്നു
1998 ജനുവരി ഒന്നു മുതൽ 2018 ഒക്‌ടോബർ 31 വരെ വിവിധ കാരണങ്ങളാൽ ജില്ലാ സൈനികക്ഷേമ ഓഫീസിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്ത വിമുക്തഭടൻമാരായ ഉദ്യോഗാർത്ഥികൾക്ക് അവരുടെ സീനിയോറിട്ടി നിലനിറുത്തിക്കൊണ്ട് രജിസ്‌ട്രേഷൻ പുതുക്കുന്നതിന് ഡിസംബർ 31 വരെ ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കാമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 - 2472748.
ഗദ്ദിക സംഘാടക സമിതി രൂപീകരണം
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ പരമ്പരാഗത ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടത്തുന്നതിനും തനത് കലാ രൂപങ്ങൾ പൊതു സമൂഹത്തിൽ അവതരിപ്പിക്കുന്നതിനും ഗദ്ദിക എന്ന പേരിൽ നാടൻ കലാമേളയും പ്രദർശന വിപണന മേളയും 2019 ഫെബ്രുവരിയിൽ ആറ്റിങ്ങൽ മാമം മൈതാനത്ത് നടക്കും. ഇതോടനുബന്ധിച്ച് സ്വാഗതസംഘം രൂപീകരണ യോഗം 24 ന് രാവിലെ 10 ന് ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺഹാളിൽ പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
വൈദ്യുതി മുടങ്ങും
കഴക്കൂട്ടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പള്ളിനട, കല്ലുപാലം, ആറ്റിൻകുഴി, മുക്കോലയ്ക്കൽ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 23) രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും. വെള്ളയമ്പലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പൈപ്പിൻമൂട്, ശാസ്തമംഗലം, പണിക്കേഴ്‌സ് ലൈൻ, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, കെ.ഡബ്‌ള്യു.യു.ഡി അതോറിട്ടി, ലെനിൻ നഗർ എന്നീ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 23) രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും. പേയാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കരുവിലാഞ്ചി ലൈൻ, വിളപ്പിൽശാല ആശുപത്രി, തച്ചോട്ടുകാവ്, പേയാട്, ഭജനമഠം പ്രദേശങ്ങളിൽ ഇന്ന് (നവംബർ 23) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. പേരൂർക്കട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വയലിക്കട, ജലഭവൻ, അമ്പലനഗർ, കേശവദാസപുരം സെക്‌ഷൻ പരിധിയിൽ മാടൻകോവിൽ മുട്ടട, സന്തോഷ്‌നഗർ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 23) രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും. വട്ടപ്പാറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പരിയാരം, കുഞ്ചം, വേങ്കോട്, വ്‌ളാത്തറ, പെരിങ്ങലോട്, എസ്.യൂ.റ്റി, ചെട്ടിവിള, ചെന്തിപ്പൂര് എന്നീ പ്രദേശങ്ങളിൽ എച്ച്.റ്റി ടച്ചിംഗിന്റെ ഭാഗമായി ഇന്ന് (നവംബർ 23) രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.