പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.പി.എ (വോക്കൽ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ 3 മുതൽ ശ്രീ. സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എസ്.സി ഫിസിക്‌സ് (കോർ & കോംപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എ മലയാളം (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ) പരീക്ഷാഫലം വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബർ 7 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് & സ്‌കൾപ്പ്ച്ചർ) പരീക്ഷാഫലം വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബർ 3 വരെ അപേക്ഷിക്കാം.
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഹ്യൂമൻറൈറ്റ്‌സ് (PGDHR) പരീക്ഷാഫലം വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബർ 10 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ എൽ എൽ.എം, എം.ബി.എൽ, ഡിസംബർ 18 മുതൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ എം.ബി.എൽ പരീക്ഷകൾക്ക് പിഴകൂടാതെ 28 വരെയും 50 രൂപ പിഴയോടെ 30 വരെയും 125 രൂപ പിഴയോടെ ഡിസംബർ 3 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.ബി.എ (ഫുൾടൈം റഗുലർ/യു.ഐ.എം/ഈവനിംഗ്/ട്രാവൽ ആൻഡ് ടൂറിസം) 2014 സ്‌കീം പരീക്ഷകൾക്ക് പിഴകൂടാതെ 28 വരെയും 50 രൂപ പിഴയോടെ 30 വരെയും സൂപ്പർഫൈനോടെ ഡിസംബർ 3 വരെയും അപേക്ഷിക്കാം.
29 മുതൽ ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി.ടെക് 2008 സ്‌കീം നവംബർ/ഡിസംബർ 2018 സപ്ലിമെന്ററി പരീക്ഷ 2007 അഡ്മിഷൻ ട്രാൻസിറ്ററി വിദ്യാർത്ഥികൾക്കും എഴുതാം.
എട്ടാം സെമസ്റ്റർ ബി.ടെക് 2013 സ്‌കീം ഡിസംബർ 2018 സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബർ 3 വരെയും 50 രൂപ പിഴയോടെ 5 വരെയും 125 രൂപ പിഴയോടെ ഡിസംബർ 7 വരെയും അപേക്ഷിക്കാം.
എം.ഫിൽ സീറ്റൊഴിവ്
യൂണിവേഴ്‌സിറ്റിയുടെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിലെ എം.ഫിൽ (2017-2018) പ്രോഗ്രാമുകളിൽ ഒഴിവുളള സീറ്റുകളിലേക്കുളള രണ്ടാംഘട്ട അഡ്മിഷൻ 27 ന് രാവിലെ 10.30 ന് നടത്തും. അഡ്മിഷന് (II അലോട്ട്‌മെന്റ്) തിരഞ്ഞെടുക്കപ്പെട്ടതായി എസ്.എം.എസ് ലഭിക്കുന്ന വിദ്യാർത്ഥികൾക്കുളള അഡ്മിഷൻ മെമ്മോ 23 മുതൽ ഡൗൺലോഡ് ചെയ്യാം.