തിരുവനന്തപുരം: സുപ്രീംകോടതിയിൽ നിന്ന് രേഖാമൂലമുള്ള ഉത്തരവ് ലഭിക്കാത്ത സാഹചര്യത്തിൽ കെ.എം. ഷാജിയെ നിയമസഭയിൽ പ്രവേശിപ്പിക്കാനാകില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. സുപ്രീംകോടതിാാീോാായുടെ കഴിഞ്ഞ ദിവസത്തെ നിർദ്ദേശത്തിന്റെ രേഖാമൂലമുള്ള പകർപ്പ് ഷാജിക്ക് ഹാജരാക്കാനായാൽ പ്രശ്നം പരിഹരിക്കപ്പെട്ടേക്കാം.
ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് മാത്രമാണ് ഇപ്പോൾ തന്റെ മുന്നിലുള്ളതെന്ന് സ്പീക്കർ പറഞ്ഞു. രേഖാമൂലം മറ്റൊരു ഉത്തരവില്ലാത്തതു കൊണ്ട് ഹൈക്കോടതിയുടേത് മാത്രമേ പാലിക്കാനാവൂ. വാക്കാലുള്ള പരാമർശത്തെ ഉത്തരവായി കാണാനാവില്ല. സഭാസമ്മേളനം തുടങ്ങും മുമ്പ് രേഖാമൂലം ഉത്തരവു കൊണ്ടുവന്നാൽ പ്രവേശിപ്പിക്കാമെന്നും സ്പീക്കർ പറഞ്ഞു.