തിരുവനന്തപുരം:നിലയ്‌ക്കലിൽ തന്നോട് മോശമായി പെരുമാറിയ എസ്.പി യതീഷ്ചന്ദ്രയ്ക്കെതിരേ മന്ത്രി പൊൻരാധാകൃഷ്‌ണനും കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം തേടും. ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാരിന് സംസ്ഥാനത്തോട് നിർദ്ദേശിക്കാനാവും. പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പഴ്സണൽ മന്ത്രാലയത്തിനു കീഴിലാണ് ഐ.പി.എസ് ഉദ്യോഗസ്ഥർ.
എന്നാൽ കേന്ദ്രം നിർദ്ദേശിച്ചാലും യതീഷിനെതിരേ നടപടി വേണ്ടെന്നാണ് സർക്കാർ തീരുമാനം. യതീഷ്ചന്ദ്ര നന്നായാണ് പ്രവർത്തിക്കുന്നതെന്നും മാറ്റേണ്ടതില്ലെന്നുമാണ് സർക്കാർ പറയുന്നത്. ഇവരെ മാറ്റിയാൽ കർണാടകത്തിൽ നിന്നോ ആന്ധ്രയിൽ നിന്നോ ഉദ്യോഗസ്ഥരെ കൊണ്ടുവരേണ്ടി വരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം.