pk-sasi

തിരുവനന്തപുരം: ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരായ ലൈംഗികപീഡന പരാതി സംബന്ധിച്ച പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്മേലുള്ള ചർച്ചയും നടപടിയും ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാനകമ്മിറ്റിയിൽ ഉണ്ടായേക്കും.

നിയമസഭാ സമ്മേളനം ചൊവ്വാഴ്ച തുടങ്ങാനിരിക്കെ, പ്രശ്നം അവസാനിപ്പിക്കണമെന്ന ആലോചന സജീവമാണ്. ശശിക്കെതിരെ കടുത്ത നടപടിക്ക് സാദ്ധ്യതയില്ലെന്നാണ് സൂചന. ഷൊർണൂർ മണ്ഡലത്തിൽ പാർട്ടിയുടെ നവോത്ഥാനജാഥ നയിക്കാൻ ശശിയെ ചുമതലപ്പെടുത്തിയത് ഈ സൂചന ബലപ്പെടുത്തുന്നു.

എന്നാൽ, പി.കെ.ശശി നയിക്കുന്ന ജാഥയ്ക്ക് ഇന്നലെ ചെർപ്പുളശേരിയിൽ നൽകിയ സ്വീകരണത്തിൽ നിന്ന് സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയും ജില്ലയിലെ മുതിർന്ന നേതാവുമായി എം.ചന്ദ്രൻ വിട്ടുനിന്നു. ഉദ്ഘാടകനായി പാർട്ടി നിശ്ചയിച്ചിരുന്നത് എം.ചന്ദ്രനെയായിരുന്നു.