നെടുമങ്ങാട്: കാവ് സംരക്ഷണം സാക്ഷാത്കരിച്ചതിന്റെ ആഹ്ലാദത്തിലാണ് കരകുളം ഗ്രാമപഞ്ചായത്ത്. അതിവേഗം നഗരവത്കരിക്കുന്ന പ്രദേശത്ത് അവശേഷിക്കുന്ന കാവുകൾക്ക് ജൈവവേലിയും മണ്ണിനു ബലം ലഭിക്കാ ൻ കരിങ്കൽ ഭിത്തിയും നിർമ്മിക്കുകയാണ് കരകുളത്തുകാർ. കാവിന്റെ ചുറ്റുവട്ടത്തെ അഞ് ച് സെന്റ് സ്ഥലത്ത് ഔ ഷധ സസ്യത്തോട്ടം ഒ രുക്കിയും മരങ് ങൾക്കും ചെ ടികൾക്കും പേരു രേഖപ്പെടുത്തിയും പച്ചപ്പിന്റെ സുഗന്ധം പരത്തുകയാണ് അ ധികൃതർ . പരീക്ഷണമെന്ന നില യിൽ കാച്ചാ ണി വാർഡിലെ കളത്തറ കാവാ ണ് ആദ്യം നവീകരിച്ചത്. ജൈവസംരക്ഷണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി മറ്റ് വാർഡുകളിലെ കാവുകളും സംരക്ഷിക്കും. കൊടിയ വേനലിലും വ റ്റാത്ത കുളങ്ങളും തണൽ വിരിച്ച മരങ്ങളും ഉദ്യാന സമാനമായ ചെടികളും കൊണ്ട് സമ്പന്നമായിരുന്നു കരകുളത്തെ ഭൂരിഭാഗം പ്രദേശങ്ങളും. വള്ളിപ്പടർപ്പും ആമ്പൽപ്പൊയ്കയും സമൃദ്ധമായിരുന്ന പതിനഞ്ചോളം കാവുകൾ നാമാവശേഷമായതായാണ് ഔദ്യോഗിക രേഖകളിലുള്ളത്. ഫ്ലാറ്റു നിർമ്മാണത്തിനായി കുന്നിടിക്കലും കുളം നികത്തലും വ്യാപകമായതാണ് കരകുളത്തിന്റെ കാവ് മാഹാത്മ്യത്തിന് തിരിച്ചടിയായത്. കവലകളിൽ തണൽ നഷ്ടമാവുകയും പരിസരങ്ങളിൽ കുടിനീർ ക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെയാണ് കാവ് സംരക്ഷണത്തിന് പദ്ധതിയൊരുക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത് തിൽ കാച്ചാണി കാവ് സംരക്ഷിക്കാൻ വാർഷിക പദ്ധതിയിൽ 2. 50 ലക്ഷം രൂപ വകയി രുത് തി. ജൈ വ സംരക്ഷണ പ്രവർത്തനങ്ങളുടെ പട്ടികയും ത യാറാക്കി. മാതൃക ദൗത്യത്തിന്റെ ഉദ്‌ഘാടനം ഇന്നലെ കാച്ചാണി ജംഗ്‌ഷനിൽ ഹരിതകേരള മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ. സീമ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അനിലയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്തംഗം ഡി. വികാസ് സ്വാഗതം പറഞ്ഞു. ജില്ലാപഞ്ചായത്ത് അംഗങ്ങളായ മായാദേവി, ഉഷാകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. പ്രമോദ്‌കുമാർ, വികസന സ്ഥിരം സമിതി അദ്ധ്യ ക്ഷ പുഷ്പകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം ഗീതാഞ്ജലി, കാവ് സംരക്ഷണ പദ്ധതി കൺവീനർ രവീന്ദ്രൻ നായർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ആർ. സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.