block

മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽപെട്ട ചിറയിൻകീഴ്, കിഴുവിലം, മുദാക്കൽ, വക്കം, കടയ്ക്കാവൂർ,അഞ്ചുതെങ്ങ് എന്നീ ഗ്രാമ പഞ്ചായത്തുകളിൽ പ്രളയം മൂലം വീടിന് 75 ശതമാനം നാശനഷ്ടം പറ്റിയ ഉപഭോക്താക്കളുടെ യോഗം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്നു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് യോഗം ഉദ്ഘാടനം ചെയ്തു. ചിയിൻകീഴ് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ആമ്പാടി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെകട്ടറി വിഷ്ണു മോഹൻ ദേവ്, ശ്രീകുമാർ എന്നിവർ സംസാരിച്ചു. സർക്കാർ നാല് ലക്ഷം രൂപയാണ് വീടുകൾ നിർമ്മിക്കുന്നതിന് നൽകുക. കൂടാതെ തൊഴിലുറപ്പ് പദ്ധതി പ്രകാരം 1400 സിമന്റ് കട്ടകളും 90 ദിവസത്തെ തൊഴിലുറപ്പ് കൂലിയും നാല് ലക്ഷം രൂപയും 36 ഉപഭോക്താക്കൾക്ക് നൽകും.