എം.സി. മേരികോം ലോകവനിതാ
ബോക്സിംഗ് ഫൈനലിൽ
സെമിയിൽ കൊറിയയുടെ കിം ഹയാംഗ് മിയെ
കീഴടക്കി
നാളെ ഫൈനലിൽ ജയിച്ചാൽ ഏറ്റവും കൂടുതൽ
തവണ ലോക ചാമ്പ്യനാകുന്ന റെക്കാഡ്
ഫൈനലിൽ എതിരാളി ഉക്രൈന്റെ
ഖന്ന ഒഖോട്ട
ന്യൂഡൽഹി : ഇന്ത്യൻ ഇടിക്കൂട്ടിലെ ഇതിഹാസ വനിതാ താരം എം.സി. മേരികോം ആറാം തവണയും ലോക ചാമ്പ്യൻഷിപ്പിൽ സ്വർണമണിയുക എന്ന ചരിത്ര നേട്ടത്തിന് തൊട്ടരികിൽ. ഇന്നലെ ന്യൂഡൽഹിയിൽ നടന്ന ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ 48 കി.ഗ്രാം വിഭാഗം സെമിഫൈനലിൽ ഉത്തര കൊറിയൻ താരം കിം ഹയാംഗ് മിയെ ഇടിച്ചിട്ടാണ് മേരികോം ഫൈനലിലെത്തിയത്.
നാളെ നടക്കുന്ന ഫൈനലിൽ ഉക്രൈനിന്റെ ഹന്ന ഒഖോട്ടയെയാണ് മേരികോം നേരിടേണ്ടത്. ഇൗ വർഷമാദ്യം പോളണ്ടിൽ നടന്ന ടൂർണമെന്റിൽ ഹന്നയെ മേരികോം കീഴടക്കിയിരുന്നു. ഇന്നലെ നടന്ന ആദ്യസെമി ഫൈനലിൽ ജപ്പാന്റെ വാഡ മദോക്കയെ കീഴടക്കിയാണ് ഹന്ന ഫൈനലിലെത്തിയിരിക്കുന്നത്.
7
ഏഴാം തവണയാണ് മേരികോം ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്നത്. ഇതിൽ അഞ്ചുതവണയും മേരികോം സ്വർണമണിഞ്ഞിരുന്നു. ഒരുതവണ മാത്രമാണ് ഫൈനലിൽ പരാജയപ്പെട്ടത്.
6
മെഡലുകൾ ലോക ചാമ്പ്യൻഷിപ്പിൽ നേടിയ രണ്ട് വനിതാ ബോക്‌സർമാർ മാത്രമേയുള്ളൂ. മേരികോമും ഐറിഷ് താരം കാത്തീ ടെയ്‌ലറും.
5
സ്വർണവും ഒരു വെങ്കലവുമാണ് കാത്തി ലോക ചാമ്പ്യൻഷിപ്പുകളിൽ നേടിയിരിക്കുന്നത്.
6
ഇന്ന് ജയിച്ചാൽ ലോക ചാമ്പ്യൻഷിപ്പുകളിൽ ഏറ്റവും കൂടുതൽ തവണ ജേതാവാകുന്ന താരമെന്ന റെക്കാഡ് മേരികോമിന് സ്വന്തമാക്കാം.
2010
ലാണ് മേരികോം അവസാനമായി ഒരു ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്നത്.
3
ഒളിമ്പിക് മെഡലുകളും കാത്തി നേടിയിട്ടുണ്ട്. മേരി 2012 ലണ്ടൻ ഒളിമ്പിക്‌സിൽ വെങ്കലം നേടിയിരുന്നു.
35
കാരിയായ മേരികോം ഇരട്ടകളടക്കം മൂന്ന് ആൺമക്കളുടെ അമ്മയാണ്.
കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിതാ ബോക്സറാണ് മേരികോം.