പൂവാർ: പുല്ലുവിള കൊച്ചു പള്ളി പൂന്തിയാൻവിള ഉഷാ ഭവനിൽ ദിവാകര പണിക്കരുടെ മകൻ ധർമ്മജൻ (62) ലോറി കയറി മരിച്ചു.വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കൊച്ചു പള്ളിയിൽ നിന്ന് കരിച്ചൽ ഭാഗത്തേയ്ക്ക് സൈക്കിളിൽ പോകവേ സിമെന്റ് കുഴയ്ക്കുന്ന ടോറസ്റ്റ് ലോറി ഇടിച്ചാണ് അപകടം . ഇയാളുടെ ദേഹത്തുകൂടി ലോറി കയറിയിറങ്ങുകയായിരുന്നു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ഭാര്യ: ഉഷകുമാരി. മക്കൾ: രതീഷ്, രേഷ്മ.മരുമകൾ: സോഫി. ശവസംസ്കാരം ഇന്ന് .സഞ്ചയനം തിങ്കളാഴ്ച 9ന്.