ഐ.എസ്.എൽ ഫുട്ബാളിൽ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുന്നു.
നോർത്ത് ഈസ്റ്റിന്റെ തട്ടകമായ ഗോഹട്ടി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം.
ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും നാല് സമനിലകളും രണ്ട് തോൽവിയുമായി ഏഴ് പോയിന്റ് നേടിയ ബ്ളാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.
ആറ് മത്സരങ്ങളിൽ മൂന്ന് വിജയവും രണ്ട് സമനിലകളും ഒരു തോൽവിയുമായി 11 പോയിന്റുള്ള നോർത്ത് ഈസ്റ്റ് അഞ്ചാമതാണ്.
ഈ സീസണിൽ ഹോംഗ്രൗണ്ടിൽ നോർത്ത് ഈസ്റ്റിന് വിജയിക്കാൻ കഴിഞ്ഞിട്ടില്ല.