ലണ്ടൻ : ഐവറി കോസ്റ്റിന്റെയും ചെൽസിയുടെയും സൂപ്പർ സ്‌ട്രൈക്കറായിരുന്ന ദിദിയർ ദ്രോഗ്ബ രണ്ട് പതിറ്റാണ്ടുനീണ്ട പ്രൊഫഷണൽ ഫുട്ബാൾ കരിയർ അവസാനിപ്പിച്ചു. അമേരിക്കൻ മേജർ സോക്കർ ലീഗിൽ ഫീനിക്സ് റൈസിംഗിന് വേണ്ടിയാണ് ദ്രോഗ്ബ അവസാനമായി കളിച്ചത്. ഈ മാസം എട്ടിനായിരുന്നു അവസാന മത്സരം.
40 കാരനായ ദ്രോഗ്ബ ചെൽസിക്ക് വേണ്ടി 381 മത്സരങ്ങളിൽ നിന്ന് 164 ഗോളുകൾ നേടിയിട്ടുണ്ട്.
* ചെൽസിയുടെ നാല് വീതം ഇംഗ്ളീഷ് പ്രിമിയർ ലീഗ് എഫ്.എ. കപ്പ് കിരീട വിജയങ്ങളിലും 2012ലെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലും പങ്കാളിയായി.
* 2006-07, 2009-10 സീസണുകളിൽ പ്രിമിയർ ലീഗിലെ ഗോൾഡൻ ബൂട്ടിന് ഉടമയായി.
* ഇംഗ്ളണ്ട്, ഫ്രാൻസ് ഉൾപ്പെടെ ആറ് രാജ്യങ്ങളിലെ ക്ളബുകളിൽ കളിച്ചു.
* 65 ഗോളുകളുമായി ഐവറി കോസ്റ്റിന്റെ ആൾ ടൈം ടോപ് സ്കോററാണ്.