biju-29

പാറശ്ശാല: സമാന്തര വാഹനമിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പ്ലമുട്ടുകട എറിച്ചല്ലൂർ ഓടൽ വിള പുത്തൻവീട്ടിൽ ബിജു (29) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം ഏഴു മണിയോടെ കാരാളി വളവിലാണ് അപകടം. പാറശ്ശാലയിൽ നിന്ന് കളിയിക്കാവിളയിലേക്ക് പോയ ബൈക്കിൽ റോഡിന്റെ വലതുവശം കയറി വന്ന വാനിടിക്കുകയായിരുന്നു. തലയ്ക്ക് യേറ്റ പരിക്കാണ് മരണകാരണമെന്ന് സംശയിക്കുന്നു. ബിജു കെട്ടിട നിർമ്മാണ തൊഴിലാളിയാണ്.ഭാര്യ ബിൻസി, മകൾ വിസ്മയ.