pvl

കാട്ടാക്കട:മരം മുറിക്കവേ കട്ടിംഗ് മെഷീൻ നിയന്ത്രണം തെറ്റി കാലറ്റ തൊഴിലാളി രക്തം വാർന്ന് മരിച്ചു. പൂവച്ചൽ ശാസ്‌താം കോണം റോഡരികത്ത് വീട്ടിൽ ഷിബു എന്ന ശ്യാം(28) ആണ് മരിച്ചത്.ഇന്നലെ പൂവച്ചൽ അടവച്ചപാറ സ്വകാര്യ പുരയിടത്തിലെ അക്കേഷ്യ മരം മുറിക്കവേയായിരുന്നു അപകടം. മരം മുറിക്കുമ്പോൾ കട്ടിംഗ് മെഷ്യൻ തെറ്റി ശ്യാമിന്റെ കാലിൽ തറച്ച് കാൽ അറ്റുപോയി.പക്ഷേ ശരീരം മരത്തിൽ കെട്ടിയ നിലയിലായിരുന്നതിനാൽ കടെ നിന്നവർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.പൊലീസും ഫയർഫോഴ്സും എത്തിയപ്പോഴേയ്ക്കും രക്തം വാർന്ന് മൃത പ്രായമായ അവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപേ മരണം സംഭവിച്ചു. ഭാര്യ: മഞ്ജു. മക്കൾ: രണ്ട് മക്കളുണ്ട്.