വെഞ്ഞാറമൂട്: ഫയർഫോഴ്സിന്റെ അവസരോചിതമായ ഇടപെടൽ വൻ തീപിടിത്തം ഒഴിവാക്കി. ഇന്നലെ വൈകിട്ട് വെഞ്ഞാറമൂട് ആലന്തറയിൽ രാജേന്ദ്രന്റെ വീട്ടിലെ ചായ്പിലുണ്ടായിരുന്ന വിറകിലേക്ക് വിളക്കിൽ നിന്ന് തീ പിടിക്കുകയായിരുന്നു. ഇതിന് തൊട്ടടുത്ത് നിറഞ്ഞ ഗ്യാസ് സിലിണ്ടറുമുണ്ടായിരുന്നു. വീട്ടുകാർ ഉടൻ വെഞ്ഞാറമൂട് ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർമാൻമാരായ അനിൽ കുമാർ,​അജീഷ് കുമാർ,​ വിജീഷ് എന്നിവരുൾപ്പെട്ട സംഘം പാഞ്ഞെത്തി തീയണച്ച് അപകടമൊഴിവാക്കി.