കിളിമാനൂർ: ഗൃഹനാഥനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാലഞ്ചേരി സുമേഷ് വിലാസത്തിൽ സുകുമാരനെയാണ് (60) തൂങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. കൂലിപ്പണിക്കാരനാണ്. ഭാര്യ: ചന്ദ്രിക.മക്കൾ: സുമേഷ്, ലക്ഷ്മി. മരുമകൻ: രാജേഷ്. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.