തിരുവനന്തപുരം: പതിനേഴുകാരനെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈതമുക്ക് ഗാന്ധിനഗർ സൗഹൃദ റസി. അസോസിയേഷൻ കെജി.ആർ.എ ജി.9ൽ വാടകയ്ക്ക് താമസിച്ചുവന്ന അജിത്കുമാർ- രാജലക്ഷ്മി ദമ്പതികളുടെ മകൻ അനന്തുവാണ് (17) മരിച്ചത്. നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ മാതാപിതാക്കൾ ഇന്നലെ രാത്രി 8 മണിക്ക് ജോലി കഴിഞ്ഞെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പാൽകുളങ്ങര എൻ.എസ്.എസ് സ്കൂളിൽ പ്ളസ് വൺ വിദ്യാർത്ഥിയാണ്. വഞ്ചിയൂർ പൊലീസ് കേസെടുത്തു.