വെള്ളറട:ക്വാറി മാഫിയയ്ക്കെതിരെ ശക്തമായ നടപടികൾ കൈക്കൊണ്ടിരുന്ന വെള്ളറട എസ്.ഐ സതീഷ് കുമാറിനെ തെറിപ്പിച്ചു.റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്കാണ് മാറ്റിയത്. വെള്ളറടയിലെ ക്വാറി മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചതിന്റെ പേരിൽ രാഷ്ട്രീയ ഭരണനേതൃത്വത്തിൽ ചിലരുടെ കണ്ണിലെ കരടായിരുന്ന എസ്.ഐ പാറശാലയിലെ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ സി.പി.എം- ഡി.വൈ.എഫ്.ഐ നേതാക്കളെ മർദ്ദിച്ചതോടെയാണ് സ്ഥലം മാറ്റാനുള്ള സമ്മർദ്ദമുണ്ടായത്. അടുത്തിടെ തൃശൂർ പൊലീസ് അക്കാ‌ഡമിയിൽ എസ്.ഐ പരിശീലനത്തിന് പോയ അവസരം നോക്കി ക്വാറി മാഫിയ തലപൊക്കുകയും പാറപൊട്ടിക്കലും കടത്തും ശക്തമാക്കുകയും ചെയ്തിരുന്നു. പരിശീലനം കഴിഞ്ഞ് മടങ്ങിവന്നയുടനെയാണ് രാഷ്ട്രീയ നേതൃത്വം ഇടപെട്ട് ഇയാളെ ജില്ലാ പൊലീസ് ഓഫീസിലേക്ക് മാറ്റിയത്.