photo

ബാലരാമപുരം: സൗജന്യ സ്കൂൾ യൂണിഫോം പദ്ധതി കൈത്തറിയിൽ നിന്നും പവർലൂമിൽ ഉൾപ്പെടുത്താനുള്ള നീക്കം അധികാരികൾ ഉപേക്ഷിക്കണമെന്ന് സഹകരണ ജനാധിപത്യവേദി സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള പറഞ്ഞു. ഹാൻഡ്ലൂം കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രവർത്തക സമ്മേളനം പള്ളിച്ചൽ ഫാർമേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൈത്തറി മേഖലയും തൊഴിലാളികളും തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണെന്നും സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് അസോസിയേഷൻ നിയമസഭാ മാർച്ച് നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബാലരാമപുരം എം.എ.കരീം അദ്ധ്യക്ഷത വഹിച്ചു. ഹാന്റക്സ് പ്രസിഡന്റ് പെരിങ്ങമല വിജയൻ,​ വൈസ് പ്രസിഡന്റ് വണ്ടന്നൂർ സദാശിവൻ,​ ഭരണസമിതി അംഗങ്ങളായ വട്ടവിള വിജയകുമാർ,​ ടി.വി ബാലകൃഷ്ണൻ,​ ഭക്തവത്സലൻ,​ കെ.കെ.രവീന്ദ്രൻ പിള്ള,​ അനിൽകുമാർ,​ സംസ്ഥാന നേതാക്കളായ പട്ട്യാക്കാല രഘു,​ കുഴിവിള ശശി,​ കൂവളശ്ശേരി പ്രഭാകരൻ,​ മംഗലത്തുകോണം തുളസീധരൻ,​ജയഭദ്രൻ തുടങ്ങിയവർ സംസാരിച്ചു.