rubber

കിളിമാനൂർ: മടവൂർ ഗ്രാമപഞ്ചായത്തിലെ അറു കാഞ്ഞിരംവാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റബർ കൃഷി പരിപാലന പദ്ധതി വാർഡ് മെമ്പർ എം.ജി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു.പദ്ധതി പ്രകാരം വാർഡിലെ ചെറുകിട- നാമമാത്ര കൃഷിക്കാരുടെ അഞ്ച് വർഷത്തിന് താഴെ പ്രായമുള്ള റബ്ബർ മരങ്ങൾ പരിപാലിക്കുന്നതിനായി എട്ട് ലക്ഷം രൂപ വകയിരുത്തിയിട്ടുള്ളതായി മെമ്പർ പറഞ്ഞു.