keala-univesity
kerala uni

ബി.കോം കോ-ഓപ്പറേഷൻ

2019 വർഷത്തെ ബി.കോം അഡിഷണൽ ഇലക്ടീവ് (കോ-ഓപ്പറേഷൻ) വാർഷിക കോഴ്‌സിന് പ്രൈവറ്റ് രജിസ്‌ട്രേഷൻ മുഖേന 26 മുതൽ ഡിസംബർ 26 വരെ പിഴ കൂടാതെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.


വാചാ പരീക്ഷ

ആറാം സെമസ്റ്റർ എം.ബി.എൽ പരീക്ഷകളുടെ വാചാ പരീക്ഷ ഡിസംബർ 4ന് സർവകലാശാലാ ആസ്ഥാനത്ത് നടത്തും.


പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.എ ഹിന്ദി, സംസ്‌കൃതം (സ്‌പെഷ്യൽ), മ്യൂസിക്, ഡാൻസ് (കേരള നടനം), പൊളിറ്റിക്കൽ സയൻസ്, എം.എസ്.സി. മാത്തമാറ്റിക്‌സ്, ബയോകെമിസ്ട്രി, പോളിമർകെമിസ്ട്രി, മൈക്രോബയോളജി എം.എം.സി.ജെ, എം.പി.എ. മൃദംഗം പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ.

മൂന്നാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി (2013 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും ഡിസംബർ 12 വരെ അപേക്ഷിക്കാം.

ഒന്നും മൂന്നും സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം (റീസ്ട്രക്‌ചേർഡ് 2013 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം പൂജപ്പുര സെൻട്രൽ ജയിൽ ആൻഡ് കറക്‌ഷണൽ ഹോമിൽ നടത്തിയ സർട്ടിഫിക്കറ്റ് ഇൻ യോഗാ ആൻഡ് മെഡിറ്റേഷൻ കോഴ്‌സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വേണുഗോപാൽ. കെ (രജി.നം. 12161) ഒന്നാം റാങ്ക് നേടി.


പരീക്ഷ

തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗാ ആൻഡ് മെഡിറ്റേഷൻ (ഈവനിംഗ്) കോഴ്‌സിന്റെ പരീക്ഷ ഡിസംബർ 17 നും 18 നും നടത്തും. പരീക്ഷാഫീസ് 570 രൂപ. പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബർ 5 വരെയും 50 രൂപ പിഴയോടെ ഡിസംബർ 10 വരെയും 250 രൂപ പിഴയോടെ ഡിസംബർ 12 വരെയും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം SSLC സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഉൾപ്പെടുത്തണം.


അപേക്ഷ ക്ഷണിക്കുന്നു

തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ യോഗാ തെറാപ്പി (ഈവനിംഗ് ബാച്ച്) കോഴ്‌സിലേക്ക് ഡിസംബർ 4 വരെ അപേക്ഷിക്കാം. കാലാവധി: 1 വർഷം, യോഗ്യത : കേരള സർവകലാശാല അംഗീകൃത ബിരുദം, ഫീസ്: 19,500 രൂപ, സമയം: വൈകിട്ട് 5 മണി മുതൽ 7 മണി വരെ. അപേക്ഷാഫോമിന് സർവകലാശാലാ ഓഫീസ് കാമ്പസിലുളള എസ്.ബി.ഐ അക്കൗണ്ട് നമ്പറിൽ (57002299878) 100 രൂപ അടച്ച രസീത് സഹിതം പി.എം.ജി. സ്റ്റുഡന്റ്‌സ് സെന്റർ ക്യാമ്പസിലുളള CACEE ഓഫീസിൽ ബന്ധപ്പെടണം. വിശദവിവരങ്ങൾക്ക്: 0471-2302523.

തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നെടുമങ്ങാട് പനവൂർ മുസ്ലിം അസോസിയേഷൻ കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0472-2867555, 7293973530.

പി.ജി.ഡിപ്ലോമ ഇൻ ബയോഡൈവേഴ്‌സിറ്റി

കാര്യവട്ടം ബോട്ടണി പഠനവകുപ്പിൽ 2018 ജനുവരി 1 ന് തുടങ്ങുന്ന പി.ജി.ഡിപ്ലോമ ഇൻ ബയോഡൈവേഴ്‌സിറ്റി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഴ്‌സ് കാലാവധി: ഒരു വർഷം. യോഗ്യത: എം.എസ്.സി ബോട്ടണി/സുവോളജി/അക്വാട്ടിക് ബയോളജി/എൻവയോൺമെന്റൽ സയൻസ്/ലൈഫ് സയൻസ്/പ്ലാന്റ് സയൻസ്/ആനിമൽ സയൻസ് എന്നിവയിൽ ഏതിലെങ്കിലും 55ശതമാനത്തിൽ കുറയാതെ മാർക്ക് (എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2018 ഡിസംബർ 20. അപേക്ഷാഫോം 25 രൂപ KUF ൽ അടച്ച രസീത് ഹാജരാക്കിയാൽ കാര്യവട്ടം ബോട്ടണി പഠനവകുപ്പിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ രജിസ്‌ട്രേഷൻ ഫീസായ 150 രൂപയുടെ പേ-ഇൻ-സ്ലിപ്പോ, സർവകലാശാലാ ഫിനാൻസ് ഓഫീസറുടെ പേരിൽ എടുത്ത സർവകലാശാലാ ഓഫീസ് കാമ്പസ് ബ്രാഞ്ചിലുളള എസ്.ബി.ഐ. ൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്‌റ്റോ സഹിതം സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി 'Head, Department of Botany, University of Kerala, Kariavattom, Thiruvananthapuram - 695581' എന്ന വിലാസത്തിൽ ലഭിക്കണം.