തിരുവന്നതപുരം: ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ പ്രഥമ എം.എം ജേക്കബ് പുരസ്കാരം നാളെ രാവിലെ 10.30ന് എ.കെ ആന്റണി നവകേരള മിഷൻ കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പിന് സമ്മാനിക്കും. മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ എം.എം ഹസ്സൻ അദ്ധ്യക്ഷത വഹിക്കും. എം.എം ജേക്കബിന്റെ മകൾ ജയാ ചന്ദ്രഹാസൻ എം.എം ജേക്കബ് അനുസ്മരണവും കവി പ്രഭാവർമ ആശംസാ പ്രസംഗവും നടത്തും. ബി.എസ് ബാലചന്ദ്രൻ സ്വാഗതവും, ജയാശ്രീകുമാർ നന്ദിയും പറയും.