pic

തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായുള്ള പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻസ് സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി ഗ്ലോബലിന്റെ പുതിയ കേന്ദ്രം ഹൈദരാബാദിൽ തുറന്നു. ഒരു വർഷത്തിനകം ഇവിടെ 1,000 പേർക്ക് ജോലി നൽകും. തെലങ്കാന പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജൻ, യു.എസ്.ടി ഗ്ലോബൽ ഉദ്യോഗസ്ഥർ എന്നിവർ ഹൈദരാബാദ് ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു. ഹരിലാൽ നീലകണ്‌ഠൻ ആണ് യു.എസ്.ടി ഗ്ളോബലിന്റെ ഹൈദരാബാദ് കേന്ദ്രത്തെ നയിക്കുക.