calicut-university
calicut uni

സി.ഡി.എം.ആർ.പി: വിവിധ ഒഴിവുകളിലെ അഭിമുഖം

മനഃശാസ്ത്ര വിഭാഗത്തിലെ സി.ഡി.എം.ആർ.പിക്ക് കീഴിൽ വിവിധ തെറാപ്പിസ്റ്റുകളെ നിയമിക്കുന്നതിനുള്ള അഭിമുഖം 27, 29 തീയതികളിൽ വൈസ് ചാൻസലറുടെ ഓഫീസിൽ നടക്കും. 27​ന് ഡിസെബിലിറ്റി മാനേജ്‌​മെന്റ് ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ്, 29​ന് ഫിസിയോതെറാപ്പിസ്റ്റ്, ലയ്‌​സൺ ഓഫീസർ അഭിമുഖം നടക്കും. ഷോർട്ട്‌​ലിസ്റ്റ് സർവകലാശാലാ വെബ്‌​സൈറ്റിൽ.

എം.ടെക് നാനോ സയൻസിന് സീറ്റൊഴിവ്

കാമ്പസിലെ നാനോ സയൻസ് ആൻഡ് ടെക്‌​നോളജി പഠനവകുപ്പിലെ എം.ടെക് നാനോ സയൻസ് ആൻഡ് ടെക്‌​നോളജി കോഴ്‌​സിന് ഒഴിവുള്ള സീറ്റിലേക്ക് (എസ്.സി/എസ്.ടി​2, ഇ.ടി.ബി​1, മുസ്‌​ലിം​1, മുന്നോക്ക വിഭാഗത്തിലെ ബി.പി.എൽ​1) 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇ.ടി.ബി, മുസ്‌​ലിം, മുന്നോക്ക വിഭാഗത്തിലെ ബി.പി.എൽ വിഭാഗത്തിൽ വിദ്യാർത്ഥികൾ ഇല്ലെങ്കിൽ നിയമാനുസൃതം ജനറൽ വിഭാഗക്കാരെ പരിഗണിക്കും. ഫീസ് 790 രൂപ (എസ്.സി/എസ്.ടി 530 രൂപ). പ്രവേശന പരീക്ഷയും സ്‌​പോട്ട് അഡ്മിഷനും നവംബർ 27​ന് പത്ത് മണിക്ക് നാനോ സയൻസ് പഠനവകുപ്പിൽ നടക്കും. ഫോൺ: 0494 2407016, 2407373.

ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്‌​സ്

ഹിന്ദി പഠനവകുപ്പ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌​സ് ഇൻ കൊമേഴ്‌​സ്യൽ ആൻഡ് സ്‌​പോക്കൺ ഹിന്ദി, പി.ജി ഡിപ്ലോമ ഇൻ ട്രാൻസ്‌​ലേഷൻ എന്നീ പാർട്ടൈം കോഴ്‌​സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം വെബ്‌​സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ 105 രൂപ ഇ​ ചലാൻ, യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ദ ഹെഡ്, ഡിപ്പാർട്ട്‌​മെന്റ് ഒഫ് ഹിന്ദി, യൂണിവേഴ്‌​സിറ്റി ഒഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌​സിറ്റി പി.ഒ, 673635 എന്ന വിലാസത്തിൽ നവംബർ 30​ന് അഞ്ച് മണിക്കകം സമർപ്പിക്കണം. വിവരങ്ങൾ വെബ്‌​സൈറ്റിൽ. ഫോൺ : 0494 2407252, 2407016.

ഫൈനൽ എം.എ മലയാളം/ഹിന്ദി മാർക്ക് ലിസ്റ്റ്

2018 ഏപ്രിലിൽ നടത്തിയ ഫൈനൽ എം.എ മലയാളം/എം.എ ഹിന്ദി റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌​മെന്റ് പരീക്ഷകളുടെ മാർക്ക് ലിസ്റ്റും പ്രൊവിഷണൽ സർട്ടിഫിക്കറ്റും പരീക്ഷ എഴുതിയ കേന്ദ്രത്തിൽ 28 മുതൽ വിതരണം ചെയ്യും. മൊകേരി ഗവൺമെന്റ് കോളേജ്, ഫാറൂഖ് കോളേജ് എന്നീ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയവർ യഥാക്രമം മടപ്പള്ളി ഗവൺമെന്റ് കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് എന്നിവിടങ്ങളിൽ നിന്ന് കൈപ്പറ്റണം.

പരീക്ഷാ അപേക്ഷ

അവസാന വർഷ ബി.എച്ച്.എം.എസ് (2008, 2009 പ്രവേശനം) സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 26 വരെയും 150 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. പരീക്ഷ ഡിസംബർ അഞ്ചിന് ആരംഭിക്കും.

ഒന്നാം സെമസ്റ്റർ ബി.പി.എഡ് (ദ്വിവത്സരം) റഗുലർ/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ 30 വരെയും 160 രൂപ പിഴയോടെ മൂന്ന് വരെയും ഫീസടച്ച് ഡിസംബർ അഞ്ച് വരെ രജിസ്റ്റർ ചെയ്യാം.

നിയമ പഠനവകുപ്പിലെ എൽ എൽ.എം ഒന്നാം സെമസ്റ്റർ (2018 പ്രവേശനം), മൂന്നാം സെമസ്റ്റർ (2017 പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 30 വരെയും 160 രൂപ പിഴയോടെ ഡിസംബർ മൂന്ന് വരെയും ഫീസടച്ച് ഡിസംബർ അഞ്ച് വരെ രജിസ്റ്റർ ചെയ്യാം.

എം.എഡ് വൈവാവോസി

നാലാം സെമസ്റ്റർ എം.എഡ് വൈവാവോസി 28​ന് ആരംഭിക്കും.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.സി.ജെ/എം.എ പൊളിറ്റിക്കൽ സയൻസ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌​സൈറ്റിൽ