ongress-leader-arrested

കിളിമാനൂർ: സ്കൂൾ വിദ്യാർത്ഥിനിയായ ദളിത് ബാലികയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയിൽ.കിളിമാനൂർ അയ്യപ്പൻകാവ് നഗർ സ്വദേശിയാണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്.

വയറിംഗ് പ്ലംബിംഗ് തൊഴിലാളിയായ ഇയാൾ ഇക്കഴിഞ്ഞ ശിശുദിനത്തിൽ വയറിംഗ് ജോലിക്കെത്തിയപ്പോഴാണ് വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചത്. വിദ്യാർത്ഥിനി വിവരം പ്രഥമാധ്യാപികയെ അറിയിക്കുകയും അവർ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നും പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങൽ ഡി.വൈ.എസ്.പി പി. അനിൽകുമാർ അറിയിച്ചു.