vikasana-seminar

കല്ലമ്പലം: മണമ്പൂർ ഗ്രാമപഞ്ചായത്തിലെ വികസന സെമിനാർ കവലയൂർ ഗുരുമന്ദിരം ഹാളിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ് ഉദ്‌ഘാടനം ചെയ്തു. മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. വികസന രേഖയുടെ പ്രകാശനം ജില്ലാ പഞ്ചായത്തംഗം എസ്. കൃഷ്ണൻകുട്ടി നിർവഹിച്ചു. ബ്ലോക്ക് മെമ്പർമാരായ പി..ജെ നഹാസ്, എം.എസ്. സുഷമ, മണമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ്‌കുമാർ, സെക്രട്ടറി അജിത്, കൃഷി ഓഫീസർ ജെ.എസ്. ബീന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മാവിള വിജയൻ, ആർ.എസ്. രഞ്ജിനി, സോഫിയാസലീം, ഗ്രാമപഞ്ചായത്തംഗങ്ങളായ എ. നഹാസ്, പ്രശോഭന, ആർ. ജയ, വി.രാധാകൃഷ്ണൻ, ലിസി.വി.തമ്പി, അംബിക, ഓമനാ ചന്ദ്രസേനൻ, നജുമാ തുടങ്ങിയവർ പങ്കെടുത്തു.