kerala-school

കഴിഞ്ഞ കുറെ വർഷങ്ങളായി തിരുവനന്തപുരം കോർപറേഷൻ, പരിധിയിലെ ഗവ. സ്കൂളുകളിൽ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറി വിഭാഗത്തിന് പ്രഭാതഭക്ഷണം നൽകി വരികയാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ഈ പിഞ്ചുകുഞ്ഞുങ്ങളുടെ പ്രഭാതഭക്ഷണം നിരസിക്കാൻ ഓർഡർ ഇറങ്ങിയതായി അറിഞ്ഞു. എന്നാൽ ഒന്നു മുതൽ ഏഴുവരെ പഠിക്കുന്ന കുട്ടികൾക്ക് പ്രഭാതഭക്ഷണം കൊടുക്കുന്നുണ്ട്. മുതിർന്ന കുട്ടികൾ ഭക്ഷണം കഴിക്കുമ്പോൾ ഒഴിഞ്ഞ വയറോടെ ഈ പിഞ്ചുകുഞ്ഞുങ്ങൾ നോക്കിയിരിക്കേണ്ട അവസ്ഥയാണ്. എത്ര ക്രൂരമായ സ്ഥിതിയാണിത്. കുഞ്ഞുങ്ങളോടുള്ള ഈ വിവേചനം അവസാനിപ്പിക്കാൻ അധികാരികൾ വേണ്ട നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

ഒരു പ്രീ-പ്രൈമറി ടീച്ചർ

തിരുവനന്തപുരം