d

തിരുവനന്തപുരം: ആധുനിക ലോകത്ത് പഠന രീതികൾ മാറുകയാണെന്നും പുതിയ അറിവുകൾ പ്രയോജനപ്പെടുത്തുന്ന വിധമാകണം വിദ്യാഭ്യാസമെന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ ഉപാദ്ധ്യക്ഷൻ ടി.പി. ശ്രീനിവാസൻ പറഞ്ഞു. ഭാരതീയ വിദ്യാഭവൻ ന്യൂസ് ഫോർ യൂസ് അവാർഡ് വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്രം ചെയർമാൻ കെ.എസ്. പ്രേമചന്ദ്രക്കുറുപ്പ് അദ്ധ്യക്ഷനായി. മാദ്ധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം, എഴുത്തുകാരി ലക്ഷ്മി രാജീവ്, ഭാരതീയ വിദ്യാഭവൻ സെക്രട്ടറി പ്രൊഫ. സി. മോഹൻകുമാർ, വൈസ് ചെയർമാൻ ഡോ. ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. ഭാരതീയ വിദ്യാഭവൻ സ്‌കൂളുകളിലെ രണ്ടായിരത്തോളം അദ്ധ്യാപകരുടെ പൊതുവിജ്ഞാനം പരിശോധിക്കാൻ നടത്തിയ പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ കക്കാട് സ്‌കൂളിലെ സോണി ഭരതൻ, ദിവ്യ .കെ.പി, നടക്കാവ് ഭവൻ വികാസ് വിദ്യാലയത്തിലെ പ്രീതി .പി എന്നിവർ ട്രോഫി ഏറ്റുവാങ്ങി.