atl24nc

ആറ്റിങ്ങൽ: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസനവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രദർശന വിപണനമേളയായ ‘ഗദ്ദിക’യുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.ഫെബ്രുവരി 15 മുതൽ 24 വരെ ആറ്റിങ്ങൽ മാമം മൈതാനത്താണ് മേള.സ്വാഗത സംഘം ഭാരവാഹികളായി മന്ത്രി എ.കെ.ബാലൻ,​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ,​ ഡെപ്യൂട്ടി സ്പീക്കർ വി.ശശി,( മുഖ്യ രക്ഷാധികാരികൾ)​,​ ഡോ. എ.സമ്പത്ത് എം.പി,​ ഡോ. ശശി തരൂർ എം.പി,​ വി.ജോയി എം.എൽ.എ,​ ഡി.മുരളി എം.എൽ.എ,​ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു,​ വകുപ്പ് ഡയറക്ടർമാർ( രക്ഷാധികാരികൾ)​ അ‌ഡ്വ. ബി.സത്യൻ എം.എൽ.എ ( ചെയർമാൻ)​,​ എം.പ്രദീപ്,​ അഡ്വ. ഷൈലജാ ബീഗം,​ ആർ.സുഭാഷ്,​ ശ്രീജ ഷൈജുദേവ്,​ എം.കെ. യൂസഫ്,​ ബന്ദു ഹരിദാസ്,​ വണ്ടിത്തടം മധു( വൈസ് ചെയർമാന്മാർ)​ കളക്ടർ( ജനറൽ കൺവീനർ)​ പട്ടികജാതി പട്ടിക വർഗ,​ കിർ‌ത്താഡ്സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാർ( കൺവീനർമാർ)​ എന്നിവരെ തിരഞ്ഞെടുത്തു.സ്വാഗതസംഘ രൂപീകരണയോഗം മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു. അഡ്വ.ബി.സത്യൻ എം.എൽ.എ.അദ്ധ്യക്ഷതവഹിച്ചു. മുനിസിപ്പൽ ചെയർമാൻ എം.പ്രദീപ്, വൈസ്‌ചെയർ പേഴ്‌സൺ ആർ.എസ്.രേഖ, മുൻ ചെയർമാൻ അഡ്വ. സി.ജെ.രാജേഷ്‌ കുമാർ, കാഥികൻ അയിലം ഉണ്ണികൃഷ്ണൻ, നടൻ ഞെക്കാട് രാജ്, ഡോ.പി.രാധാകൃഷ്ണൻ നായർ, ഡോ.എസ്.ഭാസിരാജ് എന്നിവർ പങ്കെടുത്തു.