uparodham

കിളിമാനൂർ: കേശവപുരം ഗവൺമെന്റ് ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനം 24 മണിക്കൂർ ഉറപ്പ് വരുത്തുക, 14 ലക്ഷം രൂപ ചെലവഴിച്ചു വാങ്ങിയ പാലിയേറ്റീവ് കെയർ ആംബുലൻസ് പ്രവർത്തനം ആരംഭിക്കുക, എക്സ് - റേ യൂണിറ്റ് അട്ടിമറിച്ചു സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന ആശുപത്രി അധികാരികളുടെ നടപടി പിൻവലിക്കുക, ചികിത്സ തേടി വരുന്നു രോഗികളോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നഗരൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കേശവപുരം ഗവ. ആശുപത്രിയിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ അനന്തുകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ എൻ. പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെമ്പർ എ. ഇബ്രാഹിം കുട്ടി, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.റിഹാസ്, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലം, കർഷക കോൺഗ്രസ്‌ ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ്‌ ടി.ആർ. മനോജ്‌, പഞ്ചായത്ത് അംഗങ്ങളായ കൂടാരം സുരേഷ്, കുമാരി ശോഭ, മുൻ പഞ്ചായത്ത് മെമ്പർ രത്നാകരൻ പിള്ള, മഹിള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ലാലി ജയകുമാർ, യൂത്ത് കോൺഗ്രസ്‌ ആറ്റിങ്ങൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സജീർ, രോഹൻ നഗരൂർ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രിൻസ് ആലത്തുകാവ്, ആകാശ്, മനു, കെ.എസ്.യു മുൻ ജില്ലാ സെക്രട്ടറി അഡ്വ. ഹസൻ കുഞ്ഞ്, അനുപ് കേശവപുരം, സുഹൈൽ എന്നിവർ പങ്കെടുത്തു.