janam

ചിറയിൻകീഴ്: ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.രാമു ക്യാപ്ടനും ജില്ലാ കമ്മിറ്റിയംഗം ആർ.സുഭാഷ് മാനേജരുമായ സി.പി.എം ജനമുന്നേറ്റ ജാഥയ്ക്ക് ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ സ്വീകരണങ്ങൾ നൽകി.

മഞ്ചാടിമൂടിൽ നിന്നാരംഭിച്ച ജാഥ ശാർക്കര, വലിയകട, ബസ് സ്റ്റാൻഡ്, ആൽത്തറമൂട്, പണ്ടകശാല, ആനത്തലവട്ടം, പൊലുനിലഴികം വഴി മേൽകടയ്ക്കാവൂർ സ്റ്റാലിൻമുക്കിൽ സമാപിച്ചു. അഡ്വ. എ.സമ്പത്ത് എം.പി, ആർ.സുഭാഷ്, ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി, ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഡ്വ. എസ്.ലെനിൻ, പി.കെ.എസ് ജില്ലാ പ്രസിഡന്റ‌് എസ്. സുനിൽകുമാർ, ജി. വേണുഗോപാലൻനായർ, ആർ.അനിൽ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി.വിജയകുമാർ, പി .മുരളി, സി.രവീന്ദ്രൻ, ചന്ദ്രബാബു, എം.വി. കനകദാസ്, പി. മണികണ്ഠൻ, ലെനിൻ‌ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ആർ.രാമു സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞു. പഞ്ചമം സുരേഷ‌്, സലിംകുമാർ, സൗമ്യ എന്നിവർ ചേർന്ന് വിവിധ കേന്ദ്രങ്ങളിൽ നാടൻപാട്ടും വിപ്ലവഗാനങ്ങളും ആലപിച്ചു.