ബി.കോം കോ-ഓപ്പറേഷൻ
2019 വർഷത്തെ ബി.കോം അഡീഷണൽ ഇലക്ടീവ് (കോ-ഓപ്പറേഷൻ) 2018 അഡ്മിഷൻ - ബി.കോം (സി.ബി.സി.എസ്.എസ്) റീസ്ട്രക്‌ച്ചേർഡ്/വൊക്കേഷണൽ സ്ട്രീം ബിരുദധാരികൾക്ക് വാർഷിക കോഴ്‌സിന് പ്രൈവറ്റ് രജിസ്‌ട്രേഷൻ മുഖേന നാളെ മുതൽ ഡിസംബർ 26 വരെ പിഴ കൂടാതെ അപേക്ഷിക്കാം.
ടൈംടേബിൾ
ഡിസംബർ 7 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി) (റെഗുലർ ആന്റ് സപ്ലിമെന്ററി - 2015 സ്‌കീം) പരീക്ഷാ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫീസ്
2018 ഡിസംബർ 13ന് തുടങ്ങുന്ന 2011-2014 ബാച്ചിലെ വിദ്യാർത്ഥികൾക്കുളള ത്രിവൽസര യൂണിറ്ററി എൽ.എൽ.ബി. ഒന്നാം സെമസ്റ്റർ യൂണിറ്ററി പരീക്ഷകൾക്ക് മേഴ്‌സി ചാൻസ് ഫീസായ 2000/- രൂപയോടൊപ്പം സപ്ലിമെന്ററി പരീക്ഷാഫീസ് പിഴയില്ലാതെ നവംബർ 30 വരെയും 50/- രൂപ പിഴയോടെ ഡിസംബർ 3 വരെയും 125/- രൂപ പിഴയോടെ ഡിസംബർ 5 വരെയും ഓഫ്‌ലൈനായി സമർപ്പിക്കാം.