തിരുവനന്തപുരം: ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായി തീർത്ഥാടന ലക്ഷ്യ പ്രചാരണ വിളംബര സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ ഗുരുധർമ്മ പ്രചാരണ സഭ തീരുമാനിച്ചു.
ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും സാധനാ പഠന യാത്ര സംഘടിപ്പിക്കുന്നതിനും സഭയുടെ നേതൃത്വത്തിൽ ശിവഗിരിയിൽ ധർമ്മ പ്രചാരണ കോഴ്സ് ഫെബ്രുവരിയിൽ ആരംഭിക്കുന്നതിനും ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനിച്ചു. ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, രജിസ്ട്രാർ ടി.വി. രാജേന്ദ്രൻ, പി.ആർ.ഒ ഇ.എം സോമനാഥൻ, ജോയിന്റ് രജിസ്ട്രാർമാരായ ഡി. അജിത് കുമാർ, സി.ടി. അജയകുമാർ, കോ ഓർഡിനേറ്റർമാരായ കെ.എസ്. ജെയിൻ, കെ. ജയധരൻ, പുത്തൂർ ശോഭനൻ, ചന്ദ്രൻ പുളിങ്കുന്ന്, ആറ്റിങ്ങൽ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.